മേഖലാ റമദാന്‍ പ്രഭാഷണം
മഞ്ചേശ്വരം: എസ്.കെ.എസ്.എണ്ടണ്ടസണ്ടണ്ടണ്ട്ണ്ടണ്ടണ്ടണ്ടണ്ടണ്ടണ്ട.എഫ് മഞ്ചേശ്വരം മേഖല സണ്ടംണ്ടണ്ടഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണത്തിനു തുടക്കമായി. സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്രി തങ്ങള്‍ പൊസോട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന് ഇസ്മയില്‍ മച്ചംപാടി അധ്യക്ഷനായി. അഷ്‌റഫ് റഹ്മാനി ചൗക്കി മുഖ്യപ്രഭാഷണം നടത്തി. എ.കെ.എം അഷ്‌റഫ്, കജെ മുഹമ്മദ് ഫൈസി, അസീസ് ഹാജി, ഇസ്മയില്‍ അസ്ഹരി വാമഞ്ചൂര്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, മൂസ യു മാക്‌സ് , ഇസ്മയില്‍ മച്ചംപാടി, ഇബ്രാഹിം ഹാജി സഫ, ബി.എസ് ഇബ്രാഹിം, മൂസ ബന്തിയോട്, ഇബ്രാഹിം മുസ്‌ലിയാര്‍ ബെജ്ജ, ബി. മുഹമ്മദ് കുഞ്ഞി മജിര്‍പള്ള , മുഹമ്മദ് ഹാസങ്കടി, മന്‍സൂര്‍ ബെ ജ്ജ, മൂസ സഈദി, മുഹ്യദ്ധീന്‍ അന്‍സാരി, ഖലീല്‍ ഹൊസങ്കടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
'അലിവ്' മഞ്ചേശ്വരം മണ്ഡലം കൂട്ടായ്മ എസ്.എം.എഫ് മഞ്ചേശ്വരം മണ്ഡലം ഹമീദ് തോട്ട റിയാദിന്റെ സഹകരണത്തോടെ മണ്ഡലത്തിലെ 150 ഉസ്താദുമാര്‍ക്ക് നല്‍കുന്ന പെരുന്നാള്‍ കിറ്റ് വിതരണം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു.
രണ്ടാം ദിനമായ ഇന്ന് ഷൗക്കത്തലി വെള്ളമുണ്ട, നാളെ മജീദ് ബാഖവി കൊടുവള്ളി, സമാപന ദിവസമായ 31നു ഖലീല്‍ ഹുദവി അല്‍മാലികി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ഹൈദ്രൂസി പ്രാര്‍ഥനക്ക് നേതൃത്വം വഹിക്കും. 30നു നടക്കുന്ന മജ്‌ലിസുന്നൂര്‍ സദസിനു സയ്യിദ് ബാത്തിഷ തങ്ങള്‍ ആനക്കല്‍ നേതൃത്വം വഹിക്കും .
കുന്നുംകൈ: എസ്.കെ.എസ്.എസ്.എഫ് പെരുമ്പട്ട മേഖല റമദാന്‍ പ്രഭാഷണം ഇന്നു സമാപിക്കും. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.കെ. എസ്.എസ്.എഫ് പെരുമ്പട്ട മേഖലാ പ്രസിഡന്റ് സ്വാദിഖ് മൗലവി അധ്യക്ഷനാകും.
ഹനീഫ് നിസാമി കാസര്‍കോട് മുഖ്യ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന മുഖ്യാതിഥിയാകും.
നജുമുദ്ധീന്‍ തങ്ങള്‍ മജിലിസുന്നൂറിനു നേതൃത്വം നല്‍കും. രണ്ടാം ദിന പ്രഭാഷണം എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി നാഫിഹ് അസ്അദി ഉദ്ഘാടനം ചെയ്തു. എ.സി അബ്ദുള്‍ഖാദര്‍ അധ്യക്ഷനായി. മുഹമ്മദ് സ്വാലിഹ് ബത്തേരി പ്രഭാഷണം നടത്തി.
യൂനുസ് ഫൈസി, ടി.എ അബ്ദുല്‍ ഖരീം, സാദിഖ് മൗലവി, ഉമര്‍ മൗലവി, പി.കെ ഖരീം മൗലവി, ഷൌക്കത്തലി മാസ്റ്റര്‍, വി.പി നൂറുദ്ധീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഹകീം അല്‍ ഹസനി ഉപഹാര സമര്‍പ്പണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."