HOME
DETAILS

കാരാപ്പുഴയിലെ പബ്ലിക് അക്വേറിയം യാഥാര്‍ത്ഥ്യമായില്ല

  
backup
July 01 2016 | 04:07 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%85%e0%b4%95


.
വാഴവറ്റ: അലങ്കാര മല്‍സ്യയിനങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി വിഭാവനം ചെയ്ത പദ്ധതി പ്രവൃത്തി തുടങ്ങി അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമായില്ല. കാരാപ്പുഴ പബ്ലിക് അക്വേറിയത്തിന്റെ പണികളാണ് ഇഴയുന്നത്.
അക്വേറിയത്തിന്റെ ഭാഗമായി ചെറുതും വലതുമടക്കം 32 സംഭരണികള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഫിഷറീസ് വകുപ്പിനു കീഴിലുള്ള കേരള അക്വാവെന്‍ച്വര്‍ ഇന്റര്‍നാഷനല്‍ കമ്പനിക്കാണ് സംഭരണികള്‍ സ്ഥാപിക്കേണ്ട ചുമതല. 28 ലക്ഷം രൂപയാണ് ഈ പ്രവൃത്തിയുടെ അടങ്കല്‍. ഇതിന്റെ 10 ശതമാനം 2015ല്‍ നല്‍കിയതാണ്. കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭയുടെ അവസാന കാലത്തായിരുന്നു കാരാപ്പുഴയില്‍ അക്വേറിയം നിര്‍മിക്കാനുള്ള തീരുമാനം. അന്നത്തെ എംഎല്‍എ പി കൃഷ്ണപ്രസാദാണ് ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തത്. കാരാപ്പുഴ അണക്കെട്ടിലേക്കുള്ള പ്രധാന കവാടത്തിന് ഒന്നര കിലോമീറ്റര്‍ അകലെ 3,200 അടി ചതുരശ്ര വിസ്തൃതിലാണ് അക്വേറിയം ആസൂത്രണം ചെയ്തത്. 73.5 ലക്ഷം രൂപയായിരുന്നു അടങ്കല്‍. ഹാര്‍ബര്‍ എന്‍ജീനീയറിങ് വകുപ്പിനായിരുന്നു അക്വേറിയത്തിനായി കെട്ടിടം നിര്‍മിക്കാനുള്ള ചുമതല.
കിണര്‍, ചുറ്റുവേലി, ഗേറ്റ് നിര്‍മാണം, വൈദ്യുതീകരണം, ജനറേറ്റര്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ജില്ലാ നിര്‍മിതി കേന്ദ്രത്തെയാണ് ഏല്‍പ്പിച്ചത്. കെട്ടിടനിര്‍മാണം ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയെങ്കിലും മന്ദഗതിയിലായിലായിരുന്നു നിര്‍മിതി കേന്ദ്ര എറ്റെടുത്ത ജോലികള്‍. 2016 മാര്‍ച്ചിലാണ് വൈദ്യുതീകരണം നടന്നത്. പ്രവൃത്തി ഏറെക്കുറ പൂര്‍ത്തിയാക്കിയ നിര്‍മിതി കേന്ദ്ര ഫൈനല്‍ ബില്ല് ഇനിയും സമര്‍പ്പിച്ചിട്ടില്ല. സംഭരണികള്‍ സ്ഥാപിച്ച് അക്വേറിയം എപ്പോള്‍ കമ്മീഷന്‍ ചെയ്യുമെന്നതില്‍ ഫിഷറീസ് വകുപ്പിനു വ്യക്തതയില്ല.
സംഭരണികള്‍ സ്ഥാപിക്കുന്നതിനായുള്ള ഇ-ടെന്‍ഡര്‍ നടപടികള്‍ നീണ്ടുപോവുകയാണ്. ജൂലൈയില്‍ ടെന്‍ഡര്‍ നടന്നാലേ ഓണത്തോടെ അക്വേറിയം തുറന്നുകൊടുക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് ഫിഷറീസ് വകുപ്പ്. വിനോദസഞ്ചാര വികസനത്തിന് ഉതകുമെന്ന അനുമാനത്തോടെയുമാണ് കാരാപ്പുഴയില്‍ പബ്ലിക് അക്വേറിയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. കാരാപ്പുഴ അണയുടെ പ്രധാന കവാടത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് എളുപ്പം അക്വേറിയ വളപ്പില്‍ പ്രവേശിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. സുരക്ഷാകാരണങ്ങളാല്‍ അണയുടെ സ്പില്‍വേയിലൂടെ സഞ്ചാരികളെ കടത്തിവിടുന്നില്ല. കാരാപ്പുഴ-അമ്പലവയല്‍ റോഡിലൂടെ യാത്രചെയ്തുവേണം സഞ്ചാരികള്‍ക്ക് അക്വേറിയം പരിസരത്ത് എത്താന്‍. അതിനാല്‍ത്തന്നെ ഭാവിയില്‍ ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്നു കരുതുന്ന കാരാപ്പുഴയില്‍ എത്തുന്ന സഞ്ചാരികളില്‍ ഭൂരിപക്ഷവും അക്വേറിയം സന്ദര്‍ശനം ഒഴിവാക്കാനാണ് സാധ്യതയും. അമ്പലവയല്‍-കാരാപ്പുഴ റോഡ് തകര്‍ന്നു തരിപ്പണമായി കിടക്കുകയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago