ഭവന നിര്‍മാണത്തിനും കുടിവെള്ളത്തിനും ഊന്നല്‍ നല്കി എടയൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ്
വളാഞ്ചേരി: ഭവന നിര്‍മാണത്തിനും കുടിവെള്ളത്തിനും ആരോഗ്യ മേഖലയ്ക്കും ഊന്നല്‍ നല്‍കിയുള്ള എടയൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ആര്.കെ പ്രമീള അവതരിപ്പിച്ചു. 12,78 75 500 രൂപ വരവും 11 70 35000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത.് ഭവന നിര്‍മാണത്തിന് ഒരു കോടി പതിനാല് ലക്ഷം രൂപയും കുടിവെള്ള പദ്ധതികളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി 40 ലക്ഷം രൂപയും ആരോഗ്യമേഖലയ്ക്ക് 35 ലക്ഷം രൂപയും മാറ്റി വെച്ചിട്ടുണ്ട്.
വിടു പുനരദ്ധാരണം കക്കൂസ് നിര്‍മാണം തുടങ്ങിയവയ്ക്കായി 40 ലക്ഷം രൂപയും പട്ടികജാതി വിദ്യാര്‍ഥികളുടെ പഠന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 15 ലക്ഷവും നീക്കിവച്ചിട്ടുണ്ട്. പ്രസിഡന്റ് കെ.കെ രാജീവ് അധ്യക്ഷനായി. സി. മുഹമദ് മുസ്തഫ, കെ.ബി.ഉമ്മാത്തക്കുട്ടി, കെ.പി .വിശ്വനാഥന്, ടി.അബ്ദുല്ലക്കുട്ടി സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."