HOME
DETAILS
MAL
പൊലിസ് നടപടി മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധിപ്പിക്കേണ്ട- പിണറായി
backup
May 28 2018 | 09:05 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്ന തിരക്ക് മൂലമാണ് കെവിന്റെ ഭാര്യ നീനുവിന്റെ പരാതിയില്‍ നടപടി വൈകിയതെന്ന് വാദം തള്ളി മുഖ്യമന്ത്രി. തന്റെ സുരക്ഷയുമായി ഇതിന് ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ യാത്രയോ സുരക്ഷയുമായോ പോലീസ് നടപടികളെ ബന്ധിപ്പിക്കേണ്ടതില്ലെന്നും തന്റെ സുരക്ഷ ഒരുക്കുന്നത് പ്രത്യേക ടീമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന് കൊല്ലപ്പെട്ട സംഭവം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. വലിയ കാലതാമസമില്ലാതെ പ്രതികളെ പിടികൂടാനാവുമെന്നാണ് പ്രതീക്ഷ. കേസിന്റെ അന്വേഷണത്തിന് സ്പെഷ്യല്‍ ടീമിനെ നിയോഗിക്കാന്‍ ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."