വിദ്യാര്‍ഥിനിക്ക് വാട്‌സ്ആപ്പില്‍ അശ്ലീല ചിത്രങ്ങളയച്ച അധ്യാപകന്‍ അറസ്റ്റില്‍
കൊല്ലം: കുണ്ടറയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് വാട്‌സ്ആപ്പില്‍ അശ്ലീല ചിത്രങ്ങളയച്ച അധ്യാപകനെ പൊലിസ് അറസ്റ്റ് ചെയ്തു. കുണ്ടറ കേരളപുരം സെന്റ് വിന്‍സന്റ് സ്‌കൂളിലെ താല്‍ക്കാലിക അധ്യാപകനായ കിഴക്കേകല്ലട കൊടുവിള സ്വദേശി ജിത്തുവി(25)നെയാണ്് പൊലിസ് അറസ്റ്റ് ചെയ്തത്. കംപ്യൂട്ടര്‍ ഡിപ്പാര്‍ട്ട് മെന്റിലെ സ്മാര്‍ട് ക്ലാസ് ഓപ്പറേറ്ററാണ് ജിത്തു. കഴിഞ്ഞദിവസം അതേസ്‌കൂളിലെ വിദ്യാര്‍ഥിനിക്ക് വാട്‌സ്ആപ്പിലൂടെയാണ് ജിത്തു മോര്‍ഫ് ചെയ്ത അശ്ലീലചിത്രം അയച്ചതെന്ന് പൊലിസ് പറഞ്ഞു.
സന്ദേശം ലഭിച്ച വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തായത്. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ രക്ഷകര്‍ത്താക്കളും നാട്ടുകാരും ചേര്‍ന്ന് അധ്യാപകനെ കൈയോടെ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ മര്‍ദിച്ചതായും പറയുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്‌കൂളിന് മുന്‍പില്‍ പ്രതിഷേധിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നതിനാല്‍ ഉച്ചവരെ സമാധാനപരമായിരുന്ന സമരം പിന്നീട് പൊലിസ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചു.
സംഭവത്തിന് വിശദീകരണം നല്‍കാനെത്തിയ പ്രിന്‍സിപ്പലിനെയും മാനേജ്‌മെന്റിനെയും ന്യായീകരിച്ച് സി.പി.എം പ്രാദേശിക നേതാക്കള്‍ സംസാരിച്ചത് സ്ഥലത്തുണ്ടായിരുന്ന മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും നാട്ടുകാരെയും പ്രകോപിപ്പിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
തുടര്‍ന്ന് പൊലിസ് രാഷ്ട്രീയ പ്രവര്‍ത്തകരെയും നാട്ടുകാരെയും സ്‌കൂള്‍ മുറ്റത്ത് നിന്ന് പുറത്താക്കി കവാടം അടക്കുകയായിരുന്നു. പിന്നീട് സ്‌കൂളിന് മുന്നില്‍ കോണ്‍ഗ്രസ്,എസ്.ഡി.പി.ഐ, ബി.ജെ.പി, ഡി.വൈ.എഫ് ഐ, എ.ഐ.എസ്.എഫ് സംഘടനകള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതിനിടയില്‍ കേസ് എടുക്കുന്നതില്‍ പൊലിസ് അനാസ്ഥ കാണിക്കുന്നെന്നാരോപിച്ച് കോണ്‍ഗ്രസ്-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊല്ലം- കൊട്ടാരക്കര റോഡ് ഉപരോധിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് പൊലിസ് ലാത്തിവീശി. പിന്‍തിരിഞ്ഞോടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലിസിന് നേരെയും വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ് നടത്തി. കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ് തകര്‍ന്നു. രണ്ട് പൊലിസുകാര്‍ക്ക് പരുക്കേറ്റു. ലാത്തിച്ചാര്‍ജില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കുപറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."