കത്‌വയിലെ പെണ്‍കുട്ടിയുടെ മരണം: അശ്ലീല ഫേസ്ബുക്ക് കമന്റിട്ട പ്രതിയുടെ മുന്‍കൂര്‍ ജാമ്യം തള്ളി
തൃശൂര്‍: കത്‌വയില്‍ പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മരണത്തെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച കേസിലെ പ്രതി കല്ലൂര്‍ വില്ലേജ് മുട്ടിത്തടി ദേശത്ത് കരുതാലിക്കുന്നേല്‍ വീട്ടില്‍ രാജന്റെ മകന്‍ അനുകൃഷ്ണ(22) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജി തള്ളി. കല്ലൂര്‍ വില്ലേജ് തീരാര്‍ക്കാട്ടില്‍ വീട്ടില്‍ ജിതേഷ് എന്നയാള്‍ നല്‍കിയ പരാതിയില്‍ വരന്തരപ്പിളളി പൊലിസാണ് ഇയാള്‍ക്ക് എതിരേ കേസ് എടുത്തത്.
പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സഹിതം അശ്ലീലകുറിപ്പും മതസൗഹാര്‍ദത്തിന് ഭംഗം വരുത്തുന്ന രീതിയില്‍ വളരെ മോശമായി ചിത്രീകരിച്ച കമന്റും പോസ്റ്റും ഉണ്ടാക്കി പ്രചരിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.
പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്നവരേക്കാള്‍ മോശമായ പ്രവൃത്തിയാണ് പ്രതി ചെയ്തതെന്നും മതസൗഹാര്‍ദം തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി പ്രവര്‍ത്തിച്ചതെന്നും അതുകൊണ്ട് ജാമ്യപേക്ഷ തള്ളണമെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി ബാബുവിന്റെ വാദം പരിഗണിച്ചാണ് ജില്ലാ സെഷന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ ഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."