HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന്റെ വിശദീകരണം തേടി
backup
March 27 2017 | 22:03 PM
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന അന്വേഷിക്കാതെ മുഖ്യപ്രതിയില്‍ മാത്രമായി അന്വേഷണം അവസാനിപ്പിക്കുകയാണെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി. തൃശൂര്‍ പീച്ചി സ്വദേശിനി മനീഷ നല്കിയ ഹരജിയിലാണ് കോടതി നടപടി.
കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലിസ് ശ്രമിക്കുന്നുവെന്ന് ഹരജിയില്‍ പറയുന്നു. ഈ സംഭവത്തില്‍ മറ്റു വ്യക്തികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പൊതുപ്രവര്‍ത്തക കൂടിയായ ഹരജിക്കാരി പറയുന്നു. കേസിന്റെ അന്വേഷണത്തിന് ഡി.ജി.പി മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."