സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
തെന്മല (കൊല്ലം): കെവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ചാലിയക്കര തോടിനരികില്‍ സി.പി.എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കെവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാക്കേറ്റം. ആര്.ഡി.ഒയുടെയോ മജിസ്ട്രേറ്റിന്റെയോ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യമാണ് തര്‍ക്കത്തിന് ഇടയാക്കിയത്.
കെവിന്റെ മരണത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ആരോപിച്ച് സി.പി.എം രംഗത്തെത്തി. പിന്നീട് കൊല്ലം റൂറല്‍ എസ്.പി പി. അശോകന് കാര്യങ്ങള്‍ നിയമപരമായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് പറയുന്നതുവരെ മൃതദേഹം ഇന്‍ക്വസ്റ്റ് കാത്ത് മഴയില്‍ കിടക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞശേഷം ആര്.ഡി.ഒ ചുമതലപ്പെടുത്തിയതനുസരിച്ച് തഹസില്‍ദാറാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. ഉച്ചക്ക് രണ്ടരയോടെയായിരുന്നു മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."