മാധ്യമപ്രവര്‍ത്തകരോട് രോഷാകുലനായി മുഖ്യമന്ത്രി
തിരുവനന്തപുരം: കെവിന്റെ മരണത്തില്‍ ചോദ്യമുന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനുള്ളതിനാലാണ് കെവിന്റെ ഭാര്യയുടെ പരാതി പരിഗണിക്കാത്തതെന്ന വാര്‍ത്തയെക്കുറിച്ചായിരുന്നു ചോദ്യം. അതൊരു ആശ്ചര്യകരമായ വര്‍ത്തമാനമാണെന്നും ചോദ്യം ചോദിച്ചയാള്‍ ഏത് ചാനലില്‍ നിന്നാണെന്നുമായി മുഖ്യമന്ത്രിയുടെ മറുചോദ്യം.
ചോദ്യം ചോദിച്ചത് ഒരു ചാനലില്‍ നിന്നാണെന്ന് അറിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതുകൊണ്ട് കുറ്റവാളികള്‍ക്ക് സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നാണ് ചാനലിന്റെ കണ്ടത്തലെന്നും, അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാനലുകളുടെ കണ്ടെത്തലല്ലെന്നും പെണ്‍കുട്ടി തന്നെ പറഞ്ഞതാണെന്നും റിപ്പോര്‍ട്ടര്‍ ആവര്‍ത്തിച്ചപ്പോള്‍ അസഹിഷ്ണുത കാട്ടേണ്ടതില്ലെന്നും മറുപടി പറയാമെന്നുമായി രോഷാകുലനായുള്ള മുഖ്യമന്ത്രിയുടെ മറുപടി.
അതിനിടെ ഗാന്ധിനഗര്‍ എസ്.ഐ ഷിബു തന്റെ സുരക്ഷാ ചുമതലയിലില്ലായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ മെഡിക്കല്‍ കോളജിലെ പരിപാടിയുടെ സുരക്ഷാചുമതലയില്‍ ചങ്ങനാശേരി ഡിവൈ.എസ്.പിയുടെ ടീമില്‍ എസ്.ഐ ഷിബുവും ഉള്‍പ്പെട്ടിരുന്നതായ രേഖകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."