ചിഹ്നമായി; മലപ്പുറം പ്രചാരണ ചൂടില്‍
മലപ്പുറം: സ്ഥാനാര്‍ഥികളുടെ ചിഹ്നം സംബന്ധിച്ച് വ്യക്തത വന്നതോടെ ഏപ്രില്‍ 12ന് നടക്കുന്ന മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് ചൂടേറി.
സ്വതന്ത്രരുള്‍പ്പെടെ മത്സര രംഗത്തുള്ള ഒന്‍പതുപേര്‍ക്ക് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു. ആരും പത്രിക പിന്‍വലിച്ചില്ല.
യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് കോണി, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.എം.ബി ഫൈസലിന് ചുറ്റിക അരിവാള്‍ നക്ഷത്രം, ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീപ്രകാശിന് താമര എന്നിങ്ങനെയാണ് ചിഹ്നങ്ങള്‍.
വിധിയെഴുതാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കേ മലപ്പുറത്ത് പ്രചാരണം കനത്തു. ഇരുമുന്നണിയുടെയും എം.എല്‍.എമാരും സംസ്ഥാന നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി മണ്ഡലം തിരിച്ചുള്ള രണ്ടാം ഘട്ട യാത്രക്ക് ഇന്നലെ തുടക്കം കുറിച്ചു.
എല്‍.ഡി.എഫും ബി.ജെ.പിയും ഇതിനകം മണ്ഡലം തല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദേശീയ രാഷ്ട്രീയമാണ് മുഖ്യ പ്രചാരണ വിഷയം. ഇടതു ഭരണത്തിന്റെ പിടിപ്പുകേടും യു.ഡി.എഫ് പ്രചാരണായുധമാക്കുന്നുണ്ട്. തെരഞ്ഞെടപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേരത്തെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."