HOME
DETAILS

പാര്‍ശ്വവത്ക്കരിക്കുന്നവരുടെ ഉന്നമനത്തിന് ഭരണപരിഷ്‌കാര കമ്മിഷന്‍ സമീപന രേഖ

  
backup
March 27 2017 | 23:03 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d


തിരുവനന്തപുരം: പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യംവച്ചുള്ള അടിസ്ഥാന സൗകര്യവികസനവും സാമ്പത്തിക ഇടപെടലുകളും നടത്തേണ്ടത് പരമപ്രധാനമാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്റെ സമീപനരേഖ.
ജനഹിതമനുസരിച്ചുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും തദനുസൃത ഭൗതിക -അടിസ്ഥാന സൗകര്യങ്ങളും ഭരണകൂടം നല്‍കേണ്ടതുണ്ട്. നിരവധി പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് ശേഷവും സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള തിരശ്ചീനമായ ഏകോപനം പൂര്‍ണതോതില്‍ സാദ്ധ്യമായിട്ടില്ലെന്നും രേഖയില്‍ പറയുന്നു.
ഇന്നലെ പ്രസ്‌ക്ലബ് ഹാളില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ പ്രകാശനം ചെയ്ത സമീപന രേഖയിലാണ് കമ്മിഷന്റെ നയം വ്യക്തമാക്കുന്നത്. പൗരന് സേവനം വേഗത്തിലും കൃത്യതയോടെയും നല്‍കുന്നതില്‍ ഉത്തരവാദിത്വ ബോധത്തോടെ പ്രവര്‍ത്തിക്കുന്നതിനുള്ള ഭരണസംവിധാനത്തിന്റെ ബാധ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. കുട്ടികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍, പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങള്‍, മത്സ്യതൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ വിവേചനത്തിനിരയാക്കപ്പെടുന്ന സാമൂഹിക ക്രമം പരിശോധിക്കണം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനുമുള്ള നിയമങ്ങള്‍, ഈ വിഭാഗത്തിന് സുരക്ഷ നല്‍കുന്നതിന് ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നീ കാര്യങ്ങളില്‍ പുനരവലോകനം നടത്തേണ്ടതുണ്ട്. സ്ത്രീസുരക്ഷ പഞ്ചായത്ത് തലത്തില്‍ നിന്നു തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതാണെന്ന് കമ്മിഷന്‍ കരുതുന്നു.
വികേന്ദ്രീകൃത ഭരണ സംവിധാനത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം ഭരണതലത്തിന്റെ താഴെത്തട്ടില്‍ ഫലപ്രദമായ ഏകോപനം സാധ്യമാക്കേണ്ടതാണ്. എന്നാല്‍ മതിയായ തോതില്‍ ഇത് നടപ്പായിട്ടില്ല. പ്രാദേശിക ഭരണസംവിധാനങ്ങളുടെയും ജനപങ്കാളിത്തത്തിന്റെയും ഏകോപിതവും ഫലപ്രദവുമായ പ്രവര്‍ത്തനം കൈവരിക്കേണ്ടതുണ്ടെന്നും സമീപനരേഖ വ്യക്തമാക്കുന്നു.
ഗതാഗതം, ഭവനനിര്‍മാണം, മാലിന്യനിര്‍മാര്‍ജനം, കുടിവെള്ളം എന്നിവയില്‍ വര്‍ധിച്ച തോതിലുള്ള നിക്ഷേപങ്ങള്‍ നടത്തേണ്ടതുണ്ട്. അതേസമയം സന്തുലിതമല്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെയും മറ്റ് പ്രകൃതിവിഭവങ്ങളുടെയും ആവശ്യകത കൂട്ടുകയും ഇതിലൂടെ പരിസ്ഥിതിനാശത്തിന് കാരണമാവുകയും ചെയ്യുന്നു. ഇക്കാര്യത്തിലുള്ള ഇടപെടലും പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
കമ്മിഷന് നിരന്തരം ബന്ധപ്പെടുന്നതിനായി എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും ഇതിനായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നോഡല്‍ ഓഫിസറായി നിയോഗിക്കണം.
കമ്മിഷന്‍ കാലാകാലങ്ങളില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളും ശുപാര്‍ശകളും വിലയിരുത്തി സമയബന്ധിതമായി നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സമിതി രൂപവത്കരിക്കണമെന്ന് സര്‍ക്കാരിനോട് കമ്മീഷന്‍ ആവശ്യപ്പെടുമെന്നും സമീപനരേഖയില്‍ പറയുന്നു.
മൃര.സലൃമഹമ.ഴീ്.ശി എന്ന കമ്മിഷന്‍ വെബ്‌സൈറ്റിന്റെ പ്രകാശനവും വി.എസ് നിര്‍വഹിച്ചു. കമ്മിഷന്‍ അംഗം സി.പി നായര്‍ അധ്യക്ഷനായി. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജീത് രാജന്‍ സംസാരിച്ചു. മെമ്പര്‍ സെക്രട്ടറി ഷീലാ തോമസ് സ്വാഗതവും ഭരണപരിഷ്‌കാര കമ്മിഷന്‍ അഡീഷനല്‍ സെക്രട്ടറി ടി.പി ബാബു നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago