രാജ്യത്ത് ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുന്നു; പ്രധാനമന്ത്രി പതിവു പോലെ വിദേശ പര്യടനത്തില്‍
ന്യൂഡല്‍ഹി: അഞ്ചു ദിവസത്തെ വിദേശ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഇത്തവണ മലേഷ്യ, സിങ്കപ്പൂര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കാണ് യാത്ര.
Also Read: ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.62 രൂപ
അതേസമയം രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. തുടര്‍ച്ചയായി 16 ദിവസമാണ് പെട്രോളിന്റേയും ഡീസലിന്റേയും വില കുതിച്ചുയരുന്നത്. സിഎന്‍ജിയുടേയും വിലയും വര്‍ധിച്ചിട്ടുണ്ട്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെയാണ് പെട്രോള്‍, ഡീസല്‍ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ 24നാണ് ദൈനംദിന വിലമാറ്റം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
തെരഞ്ഞെടുപ്പായതിനാല്‍ അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയായ ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവുണ്ടായിട്ടും എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചിരുന്നില്ല.
ജനരോക്ഷം കര്‍ണാടക തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ ദൈനംദിന വിലവര്‍ധനവ് നിര്‍ത്തിവച്ചതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."