സ്വന്തം അണികളെ സി.പി.എം വിശ്വാസത്തിലെടുക്കണം: കെ സുരേന്ദ്രന്
കണ്ണൂര്‍: താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി സി.പി.എമ്മുണ്ടാക്കുന്ന പുതിയ കൂട്ടുകെട്ടുകള്‍ ആദ്യം ബോധ്യപ്പെടുത്തേണ്ടത് സ്വന്തം അണികളെയാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ പാര്‍ട്ടി അണികളെ വിശ്വാസത്തിലെടുക്കാതെയാണ് എം.വി നികേഷ്കുമാറിനെ സി.പി.എം സ്ഥാനാര്‍ഥിയാക്കിയത്. പി.കെ രാഗേഷിനെ സ്ഥാനാര്‍ഥിയാക്കി യു.ഡി.എഫ് വോട്ടുകള്‍ വിഘടിപ്പിച്ച് നികേഷ്കുമാറിനെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാമെന്ന സി.പി.എമ്മിന്റെ കണക്കുകൂട്ടലുകള്‍ പാളിപ്പോയത് സ്വന്തം അണികളുടെ എതിര്‍പ്പിന്റെ ഫലമായിട്ടാണ്. കണ്ണൂര്‍ കോര്‍പറേഷനില്‍ അധികാരം നിലനിര്‍ത്താന്‍ പാര്‍ട്ടിയുടെ മൂല്യങ്ങളും വിശ്വാസപ്രമാണങ്ങളും നിലപാടുമൊക്കെ സി.പി.എം പണയപ്പെടുത്തുകയാണ്. ബദ്ധശത്രുവായി സി.പി.എം ഒരു കാലത്ത് വേട്ടയാടിയ പി.കെ രാഗേഷിനെ ചുവപ്പുമാലയിട്ട് സ്വീകരിക്കുമ്പോള്‍ പാര്‍ട്ടി അവരുടെ അണികളെയാണ് വഞ്ചിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."