യൂത്ത് കോണ്‍ഗ്രസ് എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി
മലപ്പുറം: പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ കോട്ടയത്തു കെവിന് എന്ന യുവാവിനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഡി.വൈ.എഫ്.ഐക്കാര്‍ ഉള്‍പ്പെടുന്ന പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി.
മാര്‍ച്ച് എസ്.പി ഓഫിസിനു മുന്നില്‍ പൊലിസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്നു മുന്നേറിയതോടെ പൊലിസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പത്തു പേരാണ് സമരത്തിനിടെ അറസ്റ്റിലായത്.
റിയാസ് മുക്കോളി, പി.കെ നൗഫല്‍ ബാബു, പി. നിധീഷ്, അഷറഫ് പറക്കുത്ത്, ലത്വീഫ് കൂട്ടാലുങ്ങല്‍, നൗഷാദ് ഉന്നന്തല, നൗഫല്‍ വണ്ടൂര്‍, കെ.വി ഹുസൈന്, അസീസ് കൈപ്രന്‍, അജ്മല്‍ വെളിയോട്, സുഹൈല്‍ ഒതുക്കുങ്ങല്‍, റാഷിദ് പൂക്കോട്ടൂര്‍, പി.എസ് ഇസ്ലാഹ്, കെ.എസ് അനീഷ്, മൊയ്തു അങ്ങാടിപ്പുറം, അക്ബര്‍ മീനായി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."