HOME
DETAILS
MAL
പട്ടികവര്‍ഗക്കാര്‍ക്ക് പീഡനം; പ്രതിഷേധിച്ചു
backup
May 29 2018 | 08:05 AM
മലപ്പുറം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന പട്ടികവര്‍ഗ പീഡനങ്ങളില്‍ സംവരണ സംരക്ഷണ സേന പ്രതിഷേധിച്ചു. ജനാധിപത്യവും മതേതരത്വവും പ്രസംഗങ്ങളിലും മറ്റും നടത്തുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കള്‍ കേരളത്തിന് അപമാനമാണെന്നു യോഗം വിലയിരുത്തി.
കോട്ടയത്തു കെവിന് എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും കേസ് ഇല്ലാതാക്കാന്‍ ശ്രമം നടത്തിയ പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഓമാനൂര്‍ അപ്പുക്കുട്ടന്, ബാബു പാത്തിക്കല്‍, ടി.വി ഗോപാലന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."