മനസും ശരീരവും കാത്തുസൂക്ഷിക്കുന്ന സമയം
നോമ്പുകാലം വിശ്വാസികള്‍ മനസിനെയും ശരീരത്തെയും സംശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന സമയമാണ്. ഈ സമയത്ത് സൃഷ്ടാവിന്റെ നിറസാന്നിധ്യം അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. സാഹോദര്യത്തിന് പുകള്‍പ്പെട്ട ഇസ്‌ലാമിക ദര്‍ശനങ്ങള്‍ ഫലവത്തായി കാത്തുസൂക്ഷിക്കുന്നവര്‍ പ്രപഞ്ചത്തിലെ മുഴുവന്‍ സഹജീവികളോടും കരുണ കാട്ടുന്നവരാണ്. ഇതര മതസ്ഥരോട് സമഭാവനയോടു പെരുമാറാന്‍ പഠിപ്പിക്കുന്ന ദിവ്യ സന്ദേശങ്ങളാണ് വിശുദ്ധ ഖുര്‍ആന്റെയും ശരീഅത്ത് നിയമങ്ങളുടെയും കാതല്‍. നോമ്പിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനൊപ്പം അന്യമതസ്ഥരായ സഹോദരങ്ങളോട് ഐക്യം പാലിച്ച് മുന്നോട്ട് പോകാനും ഈ വിശുദ്ധമാസം ഉദകട്ടെയെന്ന് ആശംസിക്കുന്നു. തീവ്രവാദത്തിന്റെയും പകയുടെയും വിളനിലമായി സമൂഹത്തെ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളില്‍നിന്നുളള മോചനവും ഈ പുണ്യദിനങ്ങളിലെ പ്രാര്‍ഥനകളില്‍ മുഴങ്ങട്ടെയെന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. സര്‍വശക്തനായ സൃഷ്ടാവിന്റെ കൃപാകടാക്ഷം എല്ലാവരിലും വര്‍ഷിക്കുമാറാകട്ടെ. അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."