താനൂരില്‍ സമാധാനത്തിന് കൈകോര്‍ക്കാന്‍ ലീഗും സി.പി.എമ്മും
മലപ്പുറം: ഇരു രാഷ്ടീയപാര്‍ട്ടികള്‍ തമ്മില്‍ നിരന്തര സംഘര്‍ഷം നടക്കുന്ന താനൂരില്‍ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാന്‍ സി.പി.എം-ലീഗ് തീരുമാനം. പ്രദേശത്തു ജനജീവതം ദുസഹമായ സാഹചര്യത്തിലാണ് പ്രശ്നത്തില്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന-ജില്ലാ നേതൃത്വം തീരുമാനിച്ചത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാലോളി മുഹമ്മദ്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ മലപ്പുറം റസ്റ്റ് ഹൗസിലാണ് യോഗം ചേര്‍ന്നത്. ആദ്യഘട്ടത്തില്‍ പ്രദേശവാസികളെ ഉള്‍പ്പെടുത്തി നാളെ ഉച്ചയ്ക്കു ശേഷം തിരൂര്‍ ടി.ബിയില്‍ വിപുലമായ സമാധാന യോഗം ചേരാനാണ് തീരുമാനം. ഇരു പാര്‍ട്ടികളിലെയും പ്രദേശത്തെ ജനപ്രതിനിധികള്‍, പ്രധാന നേതാക്കള്‍ എന്നിവരടങ്ങുന്ന ഏഴു വീതം പേരാണ് യോഗത്തില്‍ പങ്കെടുക്കുക.
മലപ്പുറത്ത് ഇന്നലെ ഉച്ചയ്ക്കു രണ്ടിനു തുടങ്ങിയ യോഗം ഒന്നര മണിക്കൂര്‍ നീണ്ടു. ഇതിനു ശേഷം ഇരു പാര്‍ട്ടികളുടെയും നേതാക്കളാണ് സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യം അറിയിച്ചത്. തീരദേശ മേഖലയില്‍ ശാന്തിയും സമാധാനവും പുലരണമെന്നും എന്തു വിലകൊടുത്തും അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. മുസ്ലിം ലീഗും സി.പി.എമ്മും മുന്‍കൈയെടുത്തു പ്രദേശത്തു ബോധവല്‍ക്കണം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
യോഗത്തില്‍ അഡ്വ. യു.എ ലത്വീഫ്, ഇ.എന്‍ മോന്‍ദാസ്, കെ. കുട്ടി അഹമ്മദ് കുട്ടി, പി.പി വാസുദേവന്‍, വെട്ടം ആലിക്കോയ, കൂട്ടായി ബഷീര്‍, എം. അബ്ദുല്ലക്കുട്ടി, എം.പി അഷ്റഫ്, ശിവദാസന്‍, ഇ. ജയന്, വി. അബ്ദുര്‍റസാഖ്, പി. ഹംസക്കുട്ടി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."