HOME
DETAILS
MAL
സമ്പൂര്‍ണ വൈദ്യുതീകരണം നാല് മണ്ഡലങ്ങളില്‍ പ്രഖ്യാപനം ഇന്ന്
backup
March 28 2017 | 00:03 AM
കണ്ണൂര്‍: കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ഇന്ന് മന്ത്രി എം.എം മണി നിര്‍വഹിക്കും. മുഴുവന്‍ വീടുകളിലും സൗജന്യമായി വൈദ്യുതി എത്തിക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം. വൈകുന്നേരം മൂന്നിന് പിലാത്തറ ബസ് സ്റ്റാന്‍ഡ് പരിസരം, നാലിന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്ക്, 4.30ന് തോട്ടടയിലുമാണ് പ്രഖ്യാപന ചടങ്ങുകള്‍. മന്ത്രി രാമചന്ദന്‍ കടന്നപ്പള്ളി, മേയര്‍ ഇ.പി ലത, എം.പിമാരായ പി.കെ ശ്രീമതി, പി കരുണാകരന്, ടി.വി രാജേഷ് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദ് അലി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."