ദുരഭിമാനക്കൊല: കെവിന്റെ ഭാര്യാപിതാവ് 14-ാം പ്രതി; പൊലിസ് വീടു വളഞ്ഞു
കൊല്ലം: ദുരഭിമാനക്കൊലയില്‍ കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചക്കോയ്ക്കായി തിരിച്ചില്‍ ഊര്‍ജിതമാക്കി പൊലിസ്. ഇയാളുടെ തെന്മല ഒറ്റക്കല്ലിലെ വീട് പൊലിസ് വളഞ്ഞു. അടച്ചിട്ടിരുന്ന വീടിന്റെ പൂട്ട് പൊളിച്ച് അടത്തുകടന്ന പൊലിസ് രേഖകള്‍ പരിശോധിച്ചു.
ഉച്ചക്ക് ഒരമണിയോടെയാണ് ഡിവൈ.എസ്.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള മുപ്പതോളം പേരടങ്ങുന്ന പൊലിസ് സംഘം വീട്ടിലെത്തിയത്. കഴിഞ്ഞദിവസം രാത്രി ഇവിടെ വിളക്കുവെട്ടം കണ്ടതാണ് പൊലിസ് എത്താന്‍ കാരണം.
ചാക്കോയെ പതിനാലാം പ്രതിയാക്കിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ചാക്കോയും മകന് സാനുവും ഒളിവില്‍പോയിരുന്നു. ഗള്‍ഫിലായിരുന്ന സാനു നാട്ടിലെത്തിയത് കെവിനെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചാക്കോക്കും ഭാര്യ രഹനക്കും അറിയാമായിരുന്നെന്ന് അറസ്റ്റിലായ പ്രതികളായ നിയാസ്,റിയാസ് എന്നിവര്‍ പൊലിസില്‍ മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ദമ്പതികളെ തിരിയുന്നതിനിടെയാണ് പൊലിസ് വീട്ടിലെത്തിയത്. സാനു തിരുവനന്തപുരത്തെ ബന്ധുവീട്ടിലെത്തിയാണ് പദ്ധതി ആസുത്രണം ചെയ്തിരുന്നത്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ 12 അംഗ സംഘത്തെ വിളിച്ചതും മുഖ്യആസൂത്രണം നടത്തിയതും ഇയാളാണെന്നാണ് പൊലിസ് നിഗമനം.
സംഘത്തില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും നീനുവിന്റെ ബന്ധുക്കളാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെവിന്റെയും നീനുവിന്റെയും വിവാഹം. ഈ വിവരം അന്നുതന്നെ ചാക്കോ മകനെ വിളിച്ചറിയിച്ചിരുന്നു. ഉടന്‍തന്നെ ടിക്കറ്റ് ശരിയാക്കി സാനു നാട്ടിലേക്കു തിരിക്കുകയായിരുന്നു.
കെവിനെ കൊലപ്പെടുത്തിയശേഷം തിരുവനന്തപുരം പേരുര്‍ക്കട, വാഴയിലയിലെ ഭാര്യവീട്ടിലെത്തിയശേഷം സാനു നാഗര്‍കോവിലേക്ക് മുങ്ങിയതായി പൊലിസിന് വിവരം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."