HOME
DETAILS

നഗരത്തിലെ ഓട്ടോകള്‍ ഇന്നു മുതല്‍ മഞ്ഞയണിയും !

  
backup
July 01 2016 | 05:07 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8


തിരുവനന്തപുരം: നഗരത്തില്‍ ഇന്നു മുതല്‍ മഞ്ഞ ഓട്ടോറിക്ഷകള്‍ സവാരി നടത്തും. സിറ്റി പെര്‍മിറ്റിനായി അപേക്ഷിച്ച ഓട്ടോകളുടെ പെര്‍മിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കുന്നതോടെയാണ് മഞ്ഞ ഓട്ടോകള്‍ സവാരി ആരംഭിക്കുന്നത്.
രാവിലെ 10ന് കനകക്കുന്നില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ പെര്‍മിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അപേക്ഷിച്ച 9089 പേരില്‍ 1000 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പെര്‍മിറ്റ് വിതരണം ചെയ്യുന്നത്. ഈ ഓട്ടോകളാണ് മഞ്ഞ പെയിന്റടിച്ച് നഗരത്തില്‍ ഓടിത്തുടങ്ങുക. ഓരോ ആഴ്ചകളിലും ആയിരം ഓട്ടോകള്‍ക്ക് വീതം പെര്‍മിറ്റ് നല്‍കി മൂന്നോ നാലോ ആഴ്ചകളിലായി ലഭിച്ച മുഴുവന്‍ അപേക്ഷര്‍ക്കും പെര്‍മിറ്റ് നല്‍കാനാണ് അധികൃതരുടെ തീരുമാനം. സ്റ്റാന്റുകള്‍ ക്രമീകരിച്ച ശേഷമാണ് തുടര്‍ന്ന് അപേക്ഷകള്‍ സ്വീകരിക്കുക. 30,000 ഓട്ടോകള്‍ക്ക് സിറ്റി പെര്‍മിറ്റ് നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
2015 വരെയുള്ള അപേക്ഷകരില്‍ വണ്ടിയുടെ ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റിലും മറ്റ് രേഖകളിലും പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് അത് പരിഹരിച്ച് അപേക്ഷ നല്‍കാന്‍ വീണ്ടും അവസരം നല്‍കും. 2015ന് ശേഷമുള്ള ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനും നടപടി സ്വീകരിക്കും. ഈ മാസം പകുതിയോടെ നടക്കുന്ന ആര്‍ടിഐ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
പെര്‍മിറ്റ് നല്‍കി, സ്റ്റാന്റ് ക്രമീകരിക്കുന്നതോടെ ഓട്ടോക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. പെര്‍മിറ്റ് വിതരണത്തിനുശേഷം വരുന്ന ആഴ്ചകളില്‍ തന്നെ സ്റ്റാന്‍ഡ് ക്രമീകരിക്കാന്‍ ആര്‍ ടി ഉദ്യോഗസ്ഥരും നഗരസഭയും ചേര്‍ന്ന് നടപടികള്‍ ആരംഭിക്കും.
സ്റ്റാന്‍ഡ് ക്രമീകരിച്ചുകഴിഞ്ഞാല്‍ ഒരു സ്റ്റാന്റില്‍ അനുവദിച്ചിട്ടുള്ള ഓട്ടോകള്‍ മറ്റൊരു സ്റ്റാന്റില്‍ കിടന്ന് ഓടാന്‍ അനുവദിക്കില്ല. പെര്‍മിറ്റ് വിതരണം പൂര്‍ത്തിയായ ശേഷം മാത്രമേ പെര്‍മിറ്റ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഓട്ടോകള്‍ക്കെതിരെയുള്ള നടപടികള്‍ ആരംഭിക്കുകയുള്ളൂ. ആദ്യഘട്ടം ബോധവല്‍കരമാണ് നടക്കുക. ഇതിനുശേഷവും നിര്‍ദേശങ്ങള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.
പെര്‍മിറ്റ് ലഭിക്കുന്ന ഓട്ടോകളില്‍ മഞ്ഞനിറമടിക്കേണ്ടതിന്റേയും പെര്‍മിറ്റ് നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതിന്റേയും വിധം അധികൃതര്‍ വിശദമാക്കുന്നുണ്ട്.
ഓട്ടോറിക്ഷയുടെ മുന്‍വശത്ത് മാത്രം മഞ്ഞനിറവും പത്ത് സെ. മി വീതിയില്‍ കറുത്ത ബോര്‍ഡറുമാണ് വേണ്ടത്. മുന്നില്‍ മധ്യഭാഗത്തായി 15 സെ. മി വ്യാസമുള്ള വൃത്തത്തില്‍ മുകളില്‍ വെള്ളയും താഴത്തെ പകുതിയില്‍ ഇളം നീല നിറവും കൊടുക്കണം. മുകളിലെ വെള്ളയില്‍ ടി സി എന്നും താഴെ പെര്‍മിറ്റ് നമ്പറും എഴുതണം. വാഹനത്തിന്റെ ഇരുവശങ്ങളിലും പിന്‍ഭാഗത്തും നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം. സ്റ്റാന്‍ഡ് ക്രമീകരണത്തിന് ശേഷം ടി സി നമ്പറും രേഖപ്പെടുത്തണം. ഇതില്‍ നിന്നും ഏത് സ്റ്റാന്‍ഡില്‍ ഓടുന്ന ഓട്ടോയാണെന്ന് തിരിച്ചറിയാന്‍ സാധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago