HOME
DETAILS
MAL
മിഠായിതെരുവില്‍ സുരക്ഷാ പരിശോധനാ സംഘത്തെ ഒരു വിഭാഗം വ്യാപാരികള്‍ തടഞ്ഞു
backup
March 28 2017 | 06:03 AM
കോഴിക്കോട്: കോഴിക്കോട് മിഠായിതെരുവിലെ കടകളില്‍ പരിശോധനയ്ക്കെത്തിയ സംഘത്തെ ഒരു വിഭാഗം വ്യാപാരികള്‍ തടഞ്ഞു. അതേ സമയം മറ്റൊരു വിഭാഗം പരിശോധനയെ സ്വാഗതം ചെയ്തു.
മിഠായിതെരുവില്‍ ഈയിടെയുണ്ടായ തീപിടിത്തതെതുടര്‍ന്ന് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കാന്‍ കച്ചവട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് പരിശോധന. ഇന്നലെ ആരംഭിച്ച പരിശോധന ഇന്ന് രാവിലെയും തുടരുമ്പോഴാണ് വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. ജില്ലാ കലക്ടറും പൊലിസും കര്‍ശന നിലപാട് സ്വീകരിച്ചോടെ ഉദ്യോഗസ്ഥര്‍ പരിശോധന വീണ്ടും ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."