തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി
തിരുവനന്തപുരം: എ.കെ ശശീന്ദ്രന് രാജിവച്ച ഒഴിവില്‍ പിണറായി മന്ത്രിസഭയില്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി തോമസ് ചാണ്ടി എംഎല്‍എയെ ഉള്‍പ്പെടുത്തണമെന്ന് എന്‍.സി.പി നേതൃയോഗത്തില്‍ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടും.ഇന്ന് എം.എല്‍.എ ഹോസ്റ്റലില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും പങ്കെടുത്തു.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഇന്നു തന്നെ ദേശീയ നേതൃത്വത്തെയും ഇടതു മുന്നണിയെയും അറിയിക്കും. രാജി വച്ച എ.കെ ശശീന്ദ്രന് എം.എല്‍.എയും തീരുമാനത്തെ പിന്തുണച്ചു.
മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നും വകുപ്പ് മറ്റാര്‍ക്കും വിട്ടു നല്‍കില്ലെന്നും തോമസ് ചാണ്ടി രാവിലെ പറഞ്ഞിരുന്നു. താന്‍ മന്ത്രിയാകുന്നതില്‍ മുഖ്യമന്ത്രിക്ക് എതിര്‍പ്പില്ല. ശശീന്ദ്രനെതിരായ ആരോപണത്തില്‍ ഗൂഢാലോചനയില്ലെന്നും കുറ്റവിമുക്തനായാല്‍ ആ നിമിഷം ശശീന്ദ്രന് തിരിച്ചെത്താമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിനോട് സി.പി.എം കേന്ദ്ര നേതൃത്വത്തിന് വിയോജിപ്പുണ്ടെന്നാണ് സൂചന. തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനോട് മന്ത്രിസഭ രൂപീകരണത്തിന്റെ ആദ്യ ഘട്ടത്തില്‍ പിണറായിയും വലിയ താത്പര്യം കാണിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."