HOME
DETAILS

മദ്‌റസാ അധ്യാപകരുടെ സര്‍വിസ് ആനുകൂല്യം; 48.6 ലക്ഷം രൂപ അനുവദിച്ചു

  
backup
May 29 2018 | 19:05 PM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8%e0%b4%be-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d

തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സര്‍വിസ് ആനുകൂല്യം വിതരണത്തിന് സജ്ജമായി.
അപേക്ഷകരില്‍നിന്ന് തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 48.6 ലക്ഷം രൂപയാണ് ഇത്തവണ അനുവദിച്ചത്. ആനുകൂല്യത്തിന് അര്‍ഹരായവരുടെ മൊബൈലിലേക്ക് സന്ദേശം അയച്ചിട്ടുണ്ട്.
സംസ്ഥാനതല ഉദ്ഘാടനം ചേളാരി സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, കെ.കെ ഇബ്രാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി മലപ്പുറം വെസ്റ്റ്, പി.ഹസ്സന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, അബ്ദുസ്സ്വമദ് മൗലവി മുട്ടം, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോട്, സയ്യിദ് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ്, സി.മുഹമ്മദലി ഫൈസി പാലക്കാട്, പി.ഹസൈനാര്‍ ഫൈസി കോഴിക്കോട്, എ.എം ശരീഫ് ദാരിമി നീലഗിരി, പി.ഇ മുഹമ്മദ് ഫൈസി ഇടുക്കി, വി.എം ഇല്യാസ് ഫൈസി തൃശൂര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ 10 മുതല്‍ മലപ്പുറം സുന്നി മഹല്‍, കോഴിക്കോട് മുഅല്ലിം സെന്റര്‍, വയനാട് കല്‍പ്പറ്റയിലെ ജില്ലാ ഓഫിസ്, പാലക്കാട് ചെര്‍പ്പുളശ്ശേരിയിലെ ജില്ലാ ഓഫിസ് എന്നിവിടങ്ങളിലും നാളെ കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍, എടരിക്കോട് മലപ്പുറം വെസ്റ്റ് ജില്ലാ ഓഫിസ്, തൃശൂര്‍ എം.ഐ.സി, ജൂണ്‍ 5ന് കാസര്‍കോട് ചെര്‍ക്കള മദ്‌റസ എന്നിവിടങ്ങളിലും തുടര്‍ന്ന് ചേളാരി സമസ്താലയത്തില്‍ വച്ചും വിതരണം ചെയ്യും.
അധ്യാപകര്‍ ഒറിജിനല്‍ മുഅല്ലിം സര്‍വിസ് രജിസ്റ്ററുമായി വന്ന് തുക കൈപ്പറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago