കേന്ദ്ര സര്‍ക്കാരിന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി
കൊച്ചി: സെന്‍സര്‍ ബോര്‍ഡ് റീജ്യണല്‍ ഓഫിസര്‍ എ. പ്രതിഭയെ സ്ഥലംമാറ്റിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി.
അടിയന്തരാവസ്ഥക്കാലത്തെ സംഘ്പരിവാര്‍ പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി യദു വിജയ കൃഷ്ണന് സംവിധാനംചെയ്ത '21 മന്ത്സ് ഓഫ് ഹെല്' എന്ന ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിഭയെ സ്ഥലം മാറ്റിയതെന്ന് ആരോപണമുണ്ടായിരുന്നു.
സ്ഥലംമാറ്റത്തിനെതിരേ പ്രതിഭ നല്കിയ ഹരജിയില്‍ അതേ പദവിയില്‍ തുടരാന്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അനുമതി നല്‍കുകയായിരുന്നു. രാഷ്ട്രപിതാവിനെയും ദേശീയപതാകയെയും അവഹേളിക്കുന്ന പരാമര്‍ശങ്ങളും ഇന്ദിരാ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളും ഡോക്യുമെന്ററിയിലുണ്ടായിരുന്നുവെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
2003ല്‍ ഇന്ത്യന്‍ എക്കണോമിക്സ് സര്‍വിസില്‍ ചേര്‍ന്ന പ്രതിഭ ഡെപ്യൂട്ടേഷനിലാണ് സെന്‍സര്‍ ബോര്‍ഡിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."