പാറ്റൂര്‍ ഭൂമിയിടപാട് അഴിമതി തന്നെയെന്ന് വിജിലന്‍സ്
തിരുവനന്തപുരം: പാറ്റൂരില്‍ നടന്നത് അഴിമതി തന്നെയാണെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണും ജല അതോറിറ്റിയെ നോക്കുകുത്തിയാക്കി സ്ഥലം കയ്യേറാന്‍ സ്വകാര്യ വ്യക്തിക്ക് ഒത്താശ ചെയ്തു. ഇതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടം വരുത്തി വെച്ചെന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
പാറ്റൂരില്‍ സ്വകാര്യ ഫ്‌ലാറ്റ് നിര്‍മാതാക്കള്‍ ജലഅതോറിറ്റിയുടെ 12 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറിയെന്നാണ് കേസ്.
അതേസമയം, പാറ്റൂര്‍ ഭൂമി ഇടപാടില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയും ജലവിഭവ വകുപ്പ് സെക്രട്ടറിയും ഇക്കാര്യത്തില്‍ പ്രത്യേകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പാറ്റൂര്‍ ഇടപാട് കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത്ഭൂഷണ്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."