തച്ചങ്കരിക്കെതിരായ സമരത്തില്‍ ഭരണ- പ്രതിപക്ഷ യൂനിയനുകള്‍ ഒരുമിച്ച്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ പരിഷ്കരണങ്ങളുമായി മുന്നോട്ടുപോകുന്ന എം.ഡി ടോമിന് തച്ചങ്കരിയുടെ നീക്കത്തിന് തടസവുമായി യൂനിയനുകള്‍. ഭരണ-പ്രതിപക്ഷ യൂനിയനുകള്‍ ഇക്കാര്യത്തില്‍ കൂട്ടായിട്ടാണ് സ്ഥാപനത്തെ രക്ഷിക്കാനുള്ള നീക്കത്തിന് തിരിച്ചടിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം എം.ഡിയുടെ ഓഫിസിനു മുന്പില് മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായെങ്കില്‍ ഇന്നലെ അവര്‍ എം.ഡിയുടെ ഓഫിസ് ഉപരോധിക്കുകയായിരുന്നു. കെ.എസ്.ആര്.ടി.സി ഓഫിസുകളില്‍ സമരവും പ്രകടനവും നിരോധിച്ചതിനെതിരേ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി നേതാക്കള്‍ ചേര്‍ന്നു നടത്തിയ ഉപരോധം ഉച്ചവരെ നീണ്ടെങ്കിലും തച്ചങ്കരി എത്താത്തതിനെ തുടര്‍ന്ന് നേതാക്കള്‍ ഉച്ചയോടെ പിരിഞ്ഞുപോയി.
ഇന്നലെ രാവിലെ കിഴക്കേക്കോട്ടയിലുള്ള ആസ്ഥാന മന്ദിരത്തിലെ എം.ഡിയുടെ ഓഫിസാണ് നേതാക്കള്‍ ഉപരോധിച്ചത്. എം.ഡിയുടെ ഓഫിസിനു മുന്പില് മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയന്‍ നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. യൂണിയന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ തച്ചങ്കരി കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ക്കെതിരേ ആയിരുന്നു ഇവരുടെ സമരം. ജാമ്യമില്ലാ വകുപ്പനുസരിച്ച് ഇവര്‍ക്കെതിരേ കേസെടുക്കണമെന്ന് കെ.എസ്.ആര്.ടി.സി ആവശ്യപ്പെട്ടെങ്കിലും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ഇടപെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് നീട്ടി. ഇതിന്റെകൂടി പശ്ചാത്തലത്തിലായിരുന്നു ഇന്നലത്തെ ഉപരോധം.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി നേതാക്കള്‍ ഒത്തുചേര്‍ന്നായിരുന്നു തച്ചങ്കരിയുടെ ഓഫിസ് ഉപരോധിച്ചത്. യൂണിയന് പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള എം.ഡിയുടെ പുതിയ പരിഷ്കാരങ്ങള്‍ക്കും വാഗ്ദാന ലംഘനത്തിനും എതിരേയാണ് സമരമെന്ന് കെ.എസ്.ആര്.ടി.ഇ.എ സംസ്ഥാന ട്രഷറര്‍ സി.ദിലീപ്കുമാര് പറഞ്ഞു. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."