HOME
DETAILS

നവോഥാന കാലത്തിന്റെ പോരാട്ടം തുടരുന്നതില്‍ നമുക്ക് വീഴ്ച്ചപറ്റി: സാറാ ജോസഫ്

  
backup
July 01 2016 | 06:07 AM

%e0%b4%a8%e0%b4%b5%e0%b5%8b%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f


തൃശൂര്‍: നവോഥാന കാലത്തിന്റെ പോരാട്ടം തുടരുന്നതില്‍ നമുക്ക് വീഴ്ച വന്നതായി പ്രൊഫ. സാറാ ജോസഫ്. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആര്യ പ്രേംജി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നാല്‍പതുകളിലെ രാഷ്ട്രീയ, സാമൂഹിക കാലാവസ്ഥ ഉണര്‍ത്തിയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനായോ എന്നതാണ് ഇന്നത്തെ ചോദ്യം. പലതും നേടാനായില്ല. അതില്‍ പ്രധാനം സ്ത്രീസുരക്ഷയാണെന്നും സാറാ ജോസഫ് പറഞ്ഞു. മുഖ്യധാരയുടെ ഏഴയലത്തുപോലും വരാന്‍ സ്ത്രീകള്‍ക്ക് സാധ്യമല്ലാതിരുന്ന കാലത്താണ് ശ്രമകരമായ വിധവവാവിഹം നടന്നത്. നവോഥാനകാലത്തിന്റെ പോരാട്ടമായിരുന്നു അത്. ആ കാലം അനേകം ധാരകളിലൂടെയാണ് കടന്നുപോയത്. അത് വളര്‍ന്നതാണ് സ്വാതന്ത്ര്യസമരം.
ദലിത് സമരങ്ങളിലൂടെ, വിവിധ സാമുദായിക സമരങ്ങളിലൂടെ ജാതിമേധാവിത്തത്തിനെതിരായ പോരാട്ടത്തിലൂടെ വളര്‍ന്ന ആ കാലത്തിന്റെ ഏറ്റവും വലിയ നേട്ടമെന്നത് സ്ത്രീശാക്തീകരണമായിരുന്നു.
സ്വാതന്ത്ര്യം ആരും തരേണ്ടതല്ലെന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നു. സ്ത്രീ സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു കാലത്തെ സൃഷ്ടിക്കാനാണ് അക്കാലത്ത് സ്ത്രീകള്‍ പോരാടിയത്. അതിനു കാരണം ആര്യ പ്രേംജിയെപ്പോലുളളവരുടെ അനുഭവങ്ങളായിരുന്നു. എന്നാല്‍ തന്റെ കാര്യം താന്‍ നിശ്ചയിക്കും എന്നു പറയുന്ന ഒരു സ്ത്രീയെ ഇന്നു കാണാനാവില്ല.
സ്ത്രീശാക്തീകരണം സാധിതമാക്കാനാവാത്തതിനാലാണ് ഒരു വര്‍ഗീയപാര്‍ട്ടിക്ക് സ്ത്രീകളെയും ദലിതരെയും ആക്രമിക്കാന്‍ ശക്തിയുണ്ടാകുന്നത്. മാറ്റങ്ങളല്ല, പരിഷ്‌കാരങ്ങളാണ് നമുക്കുണ്ടായത്. അവകാശത്തിലേക്ക് സ്ത്രീയെ എത്തിക്കാനായില്ല. ആഴങ്ങളില്‍ വേരൂന്നിയ സാംസ്‌കാരികബോധത്തെ മാറ്റാനുമായില്ല. നമ്മുടെ പ്രതിരോധം ദുര്‍ബലമായതിന്റെ ഫലമാണിതെന്നും അവര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും എത്ര സുരക്ഷിതരാണ് എന്നതാണ് നമ്മുടെ മുന്നിലെ പ്രശ്‌നമെന്നും സാറാ ജോസഫ് പറഞ്ഞു.
പി.എസ് ഇക്ബാല്‍ അധ്യക്ഷനായി. നീലന്‍, പാര്‍വതി പവനന്‍, ലില്ലി തോമസ്, കെ.ആര്‍ വിജയ, എം.ജി ജയശ്രീ, എം.തങ്കമണി, പ്രൊഫ. സി.വിമല, ടി.വി വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നീലന്‍ സംവിധാനം ചെയ്ത ആര്യ പ്രേംജിയെക്കുറിച്ചുള്ള ഡോക്യുമെന്ററി അമ്മ പ്രദര്‍ശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago