സ്പന്ദനം രാജ്യാന്തര ചലചിത്രോത്സവം ജൂണ്‍ ഒന്ന് മുതല്‍
വടക്കാഞ്ചേരി: സ്പന്ദനം വടക്കാഞ്ചേരിയുടെ ആറാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ ഒന്നു മുതല്‍ അഞ്ചു വരെ ഓട്ടുപാറ താളം തിയറ്ററിലെ ഭരതന്‍ നഗറിലാണു ചലച്ചിത്രോത്സവം അരങ്ങേറുക. ജൂണ്‍ ഒന്നിനു വൈകിട്ട് അഞ്ചിനു ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
കെ.പി.എ.സി ലളിത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരീതോമസ് , വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് മുഖ്യാതിഥികളാവും. ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഏറ്റവും പുതിയ 25 ഇന്ത്യന്‍ വിദേശ ഭാഷ ചിത്രങ്ങള്‍, കൂടാതെ ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികളും പ്രദര്‍ശനത്തിനു എത്തും.
അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം നടന്‍ കരമന സുധീര്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ്പഞ്ചു മുഖ്യാതിഥിയാവും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ സുദേവന്‍, വി.കെ ജോസഫ്, സി.എസ് വെങ്കിടേശ്വര, സജീവ് പാഴൂര്‍, ബാബു കാ ബ്രാത്ത്, അനീഷ് കെ മാപ്പിള, ജിജു ആന്റണി എന്നിവരും സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്പന്ദനം സെക്രട്ടറി സുഭാഷ് പുഴക്കല്‍, വൈസ് ചെയര്‍മാന്‍ പി.എസ്.എ ബക്കര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."