അഷ്‌റഫിന് പുതുജീവന്‍ നല്‍കാന്‍ സുമനസ്സുള്ളവര്‍ കനിയണം
ആലത്തൂര്‍: വിവാഹവും കഴിഞ്ഞു ആറും ഒന്നരയും വയസ്സുള്ള രണ്ടാണ്‍മക്കളുടെ പിതാവുമായി സന്തോഷത്തില്‍ കഴിയുമ്പോഴാണ് അഷറഫിന്റെ ജീവിതത്തില്‍ ഇടിത്തീപോലെ മാറാ രോഗം കടന്നുവരുന്നത്. ഒരു വര്‍ഷം മുന്‍പ് കോയമ്പത്തൂരില്‍ സ്വര്‍ണ്ണപ്പണിയെടുക്കുന്നതിനിടെ ശാരീര വേദനയും, ഛര്‍ദ്ദിയും ഉണ്ടായി ആശുപത്രിയില്‍ പ്രവേശിച്ചു. പരിശോധനയില്‍ ഇരുവൃക്കകളും തകറാറിലാണെന്ന് ഡോക്ടര്‍ അറിയിച്ചു. കുത്തനൂര്‍, മരുതംതടം യൂസഫിന്റെ മകന്‍ അഷ്‌റഫാണ് (31) ഇരു വൃക്കകളും തകരാറിലായി ജീവിതം ദുരിതത്തിലായത്. രോഗം മൂര്‍ച്ചിച്ചപ്പോള്‍ ആദ്യം തൃശ്ശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയിലും ഒരു മാസത്തോളം കിടന്നശേഷമാണ് ഇപ്പോള്‍ പാതി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അന്നുമുതല്‍ ആഴ്ച്ചയില്‍ മൂന്നു ദിവസം ഡയാലിസിസും, മരുന്നും കഴിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഡയാലിസിസിനും, മരുന്നിനുമായി പ്രതിമാസം 10,000 രൂപയോളം ചിലവ് വരുന്നുണ്ടെന്ന് ഭാര്യ ഫസീല പറയുന്നു. രോഗം കൊണ്ട് ദുരിതത്തിലായപ്പോള്‍ സ്ഥിരമായി പോയിരുന്ന ജോലി നഷ്ടപ്പെടുകയും ഡയാലിസിസ് ഉള്ളതിനാല്‍ ജോലിക്കുപോകാനും കഴിയാതായതോടെ ഈ കുടുംബം സാമ്പത്തികമായും തകര്‍ന്നു. ഡോക്ടര്‍മാര്‍ ഒരു വൃക്കയെങ്കിലും മാറ്റിവെയക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് ഏഴു ലക്ഷം രൂപയോളം ചിലവുവരുമെന്നതിനാല്‍ ഈ കുടുംബത്തിന് താങ്ങാനാവുന്നതിനും അപ്പുറത്താണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു വര്‍ഷം മുന്‍പ് അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും നാളിതുവരെ യാതൊരു ധനസഹായവും ബി.പി.എല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുപോലും കിട്ടിയിട്ടില്ല. ഇതോടെ ഉദാരമതികളുടെ സഹായം തേടി ഗ്രാമപഞ്ചായത്തംഗം ചന്ദ്രന്റെയും, യൂസഫിന്റെയും പേരില്‍ കുത്തനൂര്‍ പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ സംയുക്ത അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 4305000100067916 ഐ.എഫ്.എസ്.സി കോഡ് 0430500. ഫോണ്‍: 9048793222.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."