HOME
DETAILS

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പാളുന്നു: മുദ്ര യോജന പദ്ധതിക്ക് വായ്പ നല്‍കാതെ ബാങ്കുകള്‍

  
backup
July 01 2016 | 06:07 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d


പാലക്കാട്: ചെറുകിട ബിസിനസ് സംരംഭകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പ്രധാനമന്ത്രി മുദ്ര യോജന പദ്ധതി പ്രകാരമുള്ള വായ്പ നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാട്ടുന്നതായി പരാതി. ചെറുകിട ബിസിനസുകള്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുമായി കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനപദ്ധതിയെന്നു കൊട്ടിഘോഷിച്ചു നടപ്പാക്കിയ പദ്ധതിയാണ് ബാങ്കുകളുടെ നിസ്സഹകരണം മൂലം അവതാളത്തിലാവുന്നത്. ശിശു, കിശോര്‍, തരുണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. ശിശു വായ്പാ വിഭാഗത്തില്‍ യാതൊരു ഈടുമില്ലാതെ കച്ചവട-വ്യാവസായിക ആവശ്യങ്ങള്‍ക്കായി 50,000 രൂപ വരെ നല്‍കും.
കിശോര്‍ വിഭാഗത്തില്‍ 50,000 മുതല്‍ അഞ്ചു ലക്ഷം രൂപ വരെയും തരുണ്‍ വിഭാഗത്തില്‍ അഞ്ചു ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയും വായ്പ നല്‍കുന്നതാണ് പദ്ധതി. 18നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്കു നല്‍കുന്ന ഈ വായ്പയില്‍ പരമാവധി 12.5 ശതമാനം പലിശ മാത്രമേ ഈടാക്കാവൂവെന്നും സര്‍ക്കാര്‍ ബങ്കുകള്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നുണ്ട്. ഈടുകള്‍ ഒന്നുമില്ലാതെ ആധാര്‍കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഒരു ഫോട്ടോ എന്നിവ മാത്രമേ അപേക്ഷകനോട് വാങ്ങാന്‍ പാടുള്ളൂ. വര്‍ഷത്തില്‍ ബാങ്കിന്റെ വിഹിതത്തില്‍ നിശ്ചിത ശതമാനം തുക മുദ്രയോജന വായ്പ ഇനത്തില്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കണമെന്നും ഇല്ലെങ്കില്‍ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നുമുള്ള കര്‍ശന നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ദേശസാല്‍കൃത,സ്വകാര്യ ബാങ്കുകള്‍ക്കു നല്‍കിയിരിക്കുന്നത്.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വികസന നേട്ടങ്ങളിലൊന്നായി ചിത്രീകരിച്ചു കോടികള്‍ ചിലവഴിച്ചു പരസ്യങ്ങള്‍ നല്‍കിയ ഈ പദ്ധതിയെപ്പറ്റി കേട്ടറിഞ്ഞു ബാങ്കുകളെ സമീപിക്കുന്നവര്‍ക്കെല്ലാം നിരാശ മാത്രമാണ് ഫലം. ഈ വായ്പകള്‍ നല്‍കാന്‍ ഓരോ ബാങ്കുകളും വ്യത്യസ്ഥ തടസവാദങ്ങളാണ് ഉന്നയിക്കുന്നത്. ചെറുകിട വ്യവസായം ആരംഭിക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഒലവക്കോട് സ്വദേശി ആഷിഖ് ആറു മാസം മുമ്പു ഒലവക്കോട് വിജയാബാങ്കില്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലോണ്‍ ലഭ്യമായിട്ടില്ല. അപേക്ഷ സ്വീകരിച്ചു പതിനഞ്ച് ദിവസത്തിനു ശേഷം നടപടിയുണ്ടാക്കാമെന്നു ബാങ്കധികൃതര്‍ അറിയിച്ചെങ്കിലും ഇതു വരെ വിവരമൊന്നുമുണ്ടായിട്ടില്ല. ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിലും എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്കുകളിലും കാനറാ ബാങ്കുകളിലുമെല്ലാം പദ്ധതിയുടെ വിവരങ്ങള്‍ കാട്ടി ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വായ്പ മാത്രം നല്‍കുന്നില്ല. വായ്പ നല്‍കാത്തതിന്റെ കാരണം എന്താണെന്നു രേഖാമൂലം വ്യക്തമാക്കാനും ബാങ്കുകള്‍ തയ്യാറാവുന്നില്ല. ഇത്തരമൊരു പദ്ധതിയെപ്പറ്റി തങ്ങള്‍ക്കു യാതൊരു അറിയിപ്പുകളും ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് മാനേജര്‍മാര്‍ അനൗദ്യോഗികമായി ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായി മതിയായ ഈട് നല്‍കിയാല്‍ ലോണ്‍ നല്‍കാമെന്നു ചില ബാങ്കുകള്‍ അറിയിച്ചതായും ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago