HOME
DETAILS
MAL
'തേജസ്' ഇനി വ്യോമസേനയുടെ ഭാഗം
backup
July 01 2016 | 07:07 AM
ബംഗളുരു: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഭാരംകുറഞ്ഞ യുദ്ധവിമാനമായ തേജസ് ഇന്ന് വ്യോമസേനയ്ക്ക് കൈമാറി. 30 വര്‍ഷത്തെ നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് തേജസ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ബംഗളുരുവില്‍ വെച്ചാണ് കൈമാറ്റ ചടങ്ങുകള്‍ നടന്ന്ത്
ഫ്ളൈയിംഗ് ഡഗേഴ്സ്-45 എന്നു പേരില്‍ രണ്ട് യുദ്ധവിമാനങ്ങളാണ് ഇന്ന നടക്കുന്ന ചടങ്ങില്‍ കൈമാറുക. എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സി രൂപകല്‍പ്പന ചെയ്ത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സാണ് തേജസ് നിര്‍മ്മിച്ചത്.
പൊഖ്റാന്‍ മരുഭൂമിയിലാണ് തേജസിന്റെ പരീക്ഷണങ്ങള്‍ നടന്നത്. അടുത്ത വര്‍ഷത്തോടെ മിഗ് വിമാനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പകരം തേജസ് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."