കാലവര്‍ഷക്കെടുതി; വീടിന് മുകളില്‍ കുന്ന് ഇടിഞ്ഞുവീണു
.
കരുവാരകുണ്ട്: മലയോരത്ത് കാലവര്‍ഷക്കെടുതിയില്‍ വന്‍ നാശനഷ്ടം തുടരുന്നു. പല ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വന്‍ മരങ്ങള്‍ കടപുഴകി വീണു നിരവധി വീടുകള്‍ തകരാറായിട്ടുണ്ട്. ഗതാഗതവും വൈദ്യുതിയും ഇതുവരെയും പുനസ്ഥാപിക്കാനായിട്ടില്ല.
കഴിഞ്ഞ രാത്രിയില്‍ തുരുമ്പോടയിലെ എടൂര്‍ അബുവിന്റെ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് അടുക്കള ഭാഗം തകര്‍ന്നു. നോമ്പുതുറക്കാവശ്യമായ വിഭവം ഉണ്ടാക്കുന്നതിനിടെ അബുവിന്റെ ഭാര്യ സല്‍മ അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് അപകടം ഉണ്ടായത്. വലിയ ശബ്ദത്തില്‍ തകര്‍ന്ന മണ്‍കൂന ഇതുവരെയും നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അടുത്തു താമസിക്കുന്ന സഹോദരന് കരീമിന്റെ വീടിനും നഷ്ടം ഉണ്ടായിട്ടുണ്ട്. മഴ തിമര്‍ത്തു പെയ്യുന്നതിന്നാല് ഉരുല്‍പൊട്ടല്‍ ഭീഷണിയും നേരിടുകയാണ്. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലുമാണ് മലയോര പ്രദേശത്ത് കനത്ത നാശനഷ്ടം ഉണ്ടായിട്ടുള്ളത്. റവന്യൂ ഉദ്യോഗസ്ഥന് സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം കണക്കാകുന്നുവെങ്കിലും ഇതുവരെയും ജനപ്രതിനിധികളോ കലക്ടറോ സ്ഥലം സന്ദര്‍ശിക്കാത്തത് പ്രദേശത്ത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."