യൂനിവേഴ്സിറ്റി സെനറ്റ് അടിയന്തര പ്രമേയം; എസ്.എഫ്.ഐ മറുപടി പറയണം: എം.എസ്.എഫ്
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന സെനറ്റ് യോഗത്തില്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് കിട്ടികൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതുവഴി മൂല്യനിര്‍ണയം നടക്കാതിരിക്കുകയും ഫലം പ്രസിദ്ധീകരിക്കാതിരിക്കുകയും ചെയ്യാത്ത സാഹചര്യത്തില്‍ അതുചൂണ്ടികാണിച്ച് സെനറ്റ് യോഗത്തില്‍ ഡോ: മുഹമ്മദ് അസ്ലമും, കണ്ണിയന്‍ മുഹമ്മദാലിയും അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന പ്രശ്നമായിട്ടുപോലും ചര്‍ച്ചയില്‍ പങ്കെടുക്കാതെ സെനറ്റിലെ വിദ്യാര്‍ഥി പ്രതിനിധികളായ എസ്.എഫ്.ഐക്കാര്‍ ഇറങ്ങിപ്പോയത് വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. എസ്.എഫ്.ഐ വിദ്യാര്‍ഥികളോട് മാപ്പുപറയണമെന്നും കഴിഞ്ഞ പരീക്ഷകളിലെ മൂല്യനിര്‍ണയും വേഗത്തില്‍ പൂര്‍ത്തീകരിച്ച് ഫലം പ്രസിദ്ധീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ്, ജനറല്‍ സെക്രട്ടറി വി.പി അഹമ്മദ് സഹീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."