കടല്‍ ക്ഷോഭം: മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര സഹായം
തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തി പ്രാപിക്കുന്നതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍.
കടല്‍ക്ഷോഭത്തിനിരയായി വീടുകള്‍ തകര്‍ന്നവര്‍ക്ക് അടിയന്തര സഹായം നല്‍കാനും മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ കടല്‍ക്ഷോഭം ഉണ്ടാകുന്നുണ്ട്. കടല്‍ തീരം വിട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് മാറാന്‍ കഴിയില്ല. എന്നാല്‍ കടല്‍ എടുക്കാത്ത സ്ഥലം കണ്ടെത്തിയാല്‍ സ്ഥലം വാങ്ങാനും വീട് നിര്‍മിക്കാനും പത്തു ലക്ഷം രൂപ സര്‍ക്കാര്‍ സഹായം നല്‍കും. കടല്‍ക്ഷോഭത്തില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചവര്‍ക്ക് 25,000 രൂപ അടിയന്തര സഹായം നല്‍കും. ഇത് കൂടാതെ റവന്യൂവകുപ്പ് സഹായം തുടര്‍ന്നും ലഭിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കടല്‍ തീരങ്ങള്‍ കടലെടുത്തതിനാല്‍ കടല്‍ ഭിത്തി നിര്‍മിക്കും. തീര സംരക്ഷണത്തിനു വേണ്ടി ജിയോ ട്യൂബ് ഉപയോഗിക്കാനും തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."