വിദ്യാര്‍ഥികളില്‍ സംരംഭകത്വം വളര്‍ത്താന്‍ പ്രത്യേക സെല്ലും ക്ലബും
നീലേശ്വരം: വിദ്യാര്‍ഥികളില്‍ സംരംഭകത്വ ശീലം വളര്‍ത്താനായി പടന്നക്കാട് കാര്‍ഷിക കോളജില്‍ നൂതന സംരംഭകത്വ വികസന സെല്ലും സംരംഭകത്വ വികസന ക്ലബും ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാലക്കുകീഴിലുള്ള ആദ്യ പദ്ധതിയാണ് ഇവിടുത്തേത്.
കേരള സ്റ്റാര്‍ട്ട് അപ് മിഷനു കീഴിലാണ് സെല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. അമൃതം (പഴം, പച്ചക്കറി), മോഹനം (പൂന്തോട്ട പരിപാലനം), പോഷണം (കൂണ്‍ കൃഷി), ഔഷധി (ഔഷധ സസ്യം), സ്മാര്‍ട്ട് ലുക് (തയ്യല്‍ പരിശീലനം) എന്നിങ്ങനെയാണ് വിവിധ യൂനിറ്റുകള്‍ തുടങ്ങുക. സംരംഭകത്വ പരിശീലന പരിപാടികള്‍, ശില്‍പശാലകള്‍, സംരംഭകരുമായി അഭിമുഖം, യൂനിറ്റ് സന്ദര്‍ശനം എന്നിവയാണു പരിപാടികള്‍. വിജ്ഞാനവ്യാപന വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് 30 പേരടങ്ങുന്ന സംരംഭകത്വ വികസന ക്ലബ് തുടങ്ങുന്നത്.
ജീവനം (സൂക്ഷ്മ ജലസേചന യൂനിറ്റ്), അതിജീവനം (പ്ലംബിങ് ആന്‍ഡ് ഇലക്ട്രിക്കല്‍ യൂനിറ്റ്), ഗ്രീഷ്മ (സഹകരണ വിപണന കേന്ദ്രം) എന്നിവയാണ് ഇതുപ്രകാരം നടപ്പാക്കുന്ന പദ്ധതികള്‍. ഇവയുടെ ഉദ്ഘാടനം നാളെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."