HOME
DETAILS
MAL
കുന്നോത്ത് പറമ്പില്‍ ബഡ്സ് സ്കൂള്‍ സ്ഥാപിക്കും
backup
March 28 2017 | 21:03 PM
പാനൂര്‍: കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് പി.പി സാ
വിത്രി അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തില്‍ ബഡ്സ് സ്കൂള്‍ സ്ഥാപിക്കാനായി ബജറ്റില്‍ തുക വകയിരുത്തി. ഐ.സി.ഡി.എസ് ഓഫിസ് സമുച്ചയം നിര്‍മിക്കുന്നതിനുളള സ്ഥലമെടുപ്പിനും തുക വകയിരുത്തി.
ബജറ്റില്‍ 130603408 രൂപ വരവും 84562996 രൂപ ചെലവും കണക്കാക്കുന്നു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലന് അധ്യക്ഷനായി. എന്‍ അനില്‍ കുമാര്‍, ഇസ്മാഈല്‍ മുത്താറി, പി.കെ കുഞ്ഞമ്പു, വയലാണ്ടി ഭാസ്കരന്, സുജാത ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."