ബാങ്കിങ് മേഖലയെ സ്തംഭിപ്പിച്ച് സമരം
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ ആരംഭിച്ച പണിമുടക്ക് ജനത്തെ വലച്ചു. ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് ബാങ്ക് ജീവനക്കാര്‍ രണ്ടുദിവസം പണിമുടക്കുന്നത്.
ഇന്നലെ ആരംഭിച്ച പണിമുടക്കിനെ തുടര്‍ന്ന് ബാങ്കിങ് മേഖല സ്തംഭിച്ചു. 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള പത്തുലക്ഷത്തോളം വരുന്ന ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. മാസാന്ത്യമായതിനാല്‍ ബാങ്ക് മുഖേനയുള്ള ശമ്പള വിതരണത്തെ പണിമുടക്ക് സാരമായി ബാധിക്കും.
മെയ് 30, 31 ദിവസങ്ങളില്‍ ശമ്പളം ക്രെഡിറ്റാവില്ലെന്ന് മിക്ക സ്ഥാപനങ്ങളും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. പണിമുടക്കിനെ തുടര്‍ന്ന് രാജ്യത്തെ എ.ടി.എം സേവനങ്ങളും തടസപ്പെടുന്ന അവസ്ഥയാണ്. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കാത്തതിനാല്‍ പലയിടങ്ങളിലും കാലിയായ അവസ്ഥയാണ്.
എ.ടി.എം സുരക്ഷാ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സമരത്തിനു മുന്നോടിയായി കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. മുഖ്യ ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയും ശമ്പള പരിഷ്‌കരണത്തിന്മേല്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."