മലേഷ്യന്‍ വിമാനാപകടം: തെളിവുകള്‍ കണ്ടെത്തിയാല്‍ തിരച്ചിലുണ്ടാവുമെന്ന് മഹാതീര്‍ മുഹമ്മദ്
ക്വലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനമായ എം.എച്ച് 370ന്റെ തെളിവുകള്‍ കണ്ടെത്തുകയാണെങ്കില്‍ വീണ്ടും അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. വിമാന അപകടത്തിന്റെ തെളിവുകളൊന്നും ലഭ്യമല്ലാത്തതിനാല്‍ തിരച്ചിലുമായി മുന്നോട്ടുപോവാനില്ലെന്ന് മഹാതീര്‍ മുഹമ്മദ് പറഞ്ഞു.വിമാനത്തിന്റെ രണ്ടാം ഘട്ട അന്വേഷണത്തിലും തെളിവുകളൊന്നും കണ്ടെത്താത്തതിനാല്‍ തിരച്ചില്‍ കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.
സ്വകാര്യ യു.എസ് കമ്പനിയുടെ നേതൃത്വത്തില്‍ വിമാനത്തിനായുള്ള അന്വേഷണം ജനുവരിയിലാണ് ആരംഭിച്ചത്. ദക്ഷിണ ഇന്ത്യന്‍ കടലില്‍ നടത്തിയ അന്വേഷണം ചൊവ്വാഴ്ചയാണ് അവസാനിച്ചത്. ആസ്ത്രേലിയ , ചൈന, മലേഷ്യ, സംയുക്തമായി ആദ്യഘട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ത്യന്‍ കടലിലെ 120,000 സ്ക്വയര്‍ കി.മീ തിരച്ചില്‍ നടത്തിയിരുന്നു. 159 മില്യന്‍ ഡോളറാണ് ഈ തിരച്ചിലിന് ചെലവഴിച്ചത്. എം.എച്ച്.370 വിമാനത്തിന്റെ കാബിന് ഉള്‍പ്പെടെയുള്ള ചില ഭാഗങ്ങള്‍ അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. അന്വേഷണത്തിനായി ഇതുവരെ 125 മില്യന്‍ ഡോളര്‍ ചെലവഴിച്ചുവെന്നും തിരച്ചിലിന്റെ പൂര്‍ണ റിപ്പോര്‍ട്ട് ജൂലൈയില്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി അന്തോണി ലോക് പറഞ്ഞു. വിമാന യാത്രക്കാരുടെ ബന്ധുക്കള്‍ നല്കിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള അന്വേഷണ റിപ്പോര്ട്ടായിരിക്കുമിതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."