വാക്കുകളില്‍ രോഷമൊളിപ്പിച്ചു ഭിന്നലിംഗക്കാര്‍
കണ്ണൂര്‍: പൊതുഇടങ്ങളില്‍ തങ്ങള്‍ നേരിടുന്ന കൊടും അവഗണനയുടെ കയ്‌പേയറിയ അനുഭവങ്ങളുടെ രോഷം വാക്കുകളിലൊളിപ്പിച്ചു ഭിന്നലിംഗക്കാര്‍ കലക്ടറെ കാണാനെത്തി. വാക്കുകള്‍ സശ്രദ്ധം കേട്ടതിനുശേഷം ഭിന്നലിംഗക്കാരോടുള്ള പൊതുസമീപനം മാറുതിന് ബോധവത്കരണം കാര്യക്ഷമമാക്കണമെന്ന് കലക്ടര്‍ മിര്‍ മുഹമ്മദ് അലി നിര്‍ദേശിച്ചു.
ഇതിനായി പൊലിസ്, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, റവ ന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട ജില്ലാതല റിസോഴ്‌സ് സമിതി രൂപീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ ഭിന്നലിംഗക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുതിനായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കലക്ടറുടെ നിര്‍ദേശം. ഭിന്നലിംഗക്കാരോടുള്ള സമീപനത്തില്‍ മാറ്റംവരുത്താന്‍ ജില്ലയിലെ കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസ് ജീവനക്കാര്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കാനും വില്ലേജുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താനും തീരുമാനമായി.
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നലിംഗക്കാര്‍ക്കായി നഗരത്തില്‍ പകല്‍ വിശ്രമകേന്ദ്രം ഒരുക്കുന്നതിനുള്ള പദ്ധതി ഉടന്‍ ആരംഭിക്കും. കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ഇ മുഹമ്മദ് യൂസഫ്, ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി തലശ്ശേരി സബ് ജഡ്ജ് എം.പി ജയരാജന്‍, സാമൂഹ്യനീതി ഓഫിസര്‍ എല്‍. ഷീബ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."