ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കും: മന്ത്രി ശൈലജ
കണ്ണൂര്‍: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നു മന്ത്രി കെ.കെ ശൈലജ. ഇതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിലേക്ക് പുതുതായി ഒന്‍പതു പേരെ നിയമിച്ചിട്ടുണ്ട്. ഓള്‍കേരള കാറ്ററേഴ്‌സ് അസോ. ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരമല്ലാത്ത വിധം ശുചിത്വപൂര്‍ണവും വിഷരഹിതവുമായ ഭക്ഷണം വിളമ്പാന്‍ സംഘടന തയാറവണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സണ്‍ഷൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ക്ഷേമനിധി അംഗത്വ വിതരണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘടനാംഗങ്ങളുടെ വീടുകളില്‍ ആരംഭിക്കുന്ന വിഷരഹിത പച്ചക്കറിത്തോട്ട നിര്‍മാണത്തിനുള്ള വിത്തുകളുടെ വിതരണോദ്ഘാടനം നടന്‍ ശ്രീനിവാസന്‍ നിര്‍വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ബാദുഷ കടലുണ്ടി അധ്യക്ഷനായി. കലക്ടര്‍ മീര്‍മുഹമ്മദലി വിശിഷ്ടാതിഥിയായി. ഭക്ഷ്യസുരക്ഷ, ജി.എസ്.ടി എന്നിവയെപ്പറ്റി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എം മഹ്‌റൂഫ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, പി ഇന്ദിര, പ്രിന്‍സ് ജോര്‍ജ്, സി ജയചന്ദ്രന്‍, കെ.ജെ തോമസ്, പി ജോയ്, വിന്‍സെന്റ് തോമസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."