HOME
DETAILS

നാദാപുരത്തെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായില്ല

  
backup
May 31 2018 | 03:05 AM

%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6


നാദാപുരം: രണ്ടു വര്‍ഷത്തിലധികമായി വിവാദത്തില്‍ നില്‍ക്കുന്ന നാദാപുരത്തെ മാലിന്യ പ്രശ്‌നം പരിഹാരമാകാതെ തുടരുന്നു. പത്തു വര്‍ഷത്തിലധികമായി പാലോംചാലക്കുന്നില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്ന പഞ്ചായത്ത് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ പരിസരവാസികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. പരിസരവാസികള്‍ പ്ലാന്റിനെതിരേ സമരവുമായി രംഗത്ത് വന്നപ്പോള്‍ സി.പി.എം പിന്തുണ പ്രഖ്യാപിച്ചതോടെ കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും നിയമം നടപ്പിലാക്കാനാവാതെ പഞ്ചായത്ത് പിന്‍മാറുകയായിരുന്നു.
എന്നാല്‍ നാദാപുരം , കല്ലാച്ചി ടൗണുകളിലെ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സി.പിഎമ്മിന്റെയും , യുവജന സംഘടനായ ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളുടെ ആത്മാര്‍ഥതയാണ് ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നത്. ഒരേ സമയം പ്ലാന്റ് പ്രവര്‍ത്തനത്തെ എതിര്‍ക്കുകയും മാലിന്യ വിഷയത്തില്‍ പഞ്ചായത്തിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്യുന്ന ഇരട്ട നിലപാടാണ് പ്രതിപക്ഷ കക്ഷികള്‍ പുലര്‍ത്തുന്നത്. ഒടുവില്‍ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി തീരുമാനവും പ്ലാന്റ് വിഷയത്തില്‍ നിലച്ചിരിക്കുകയാണ്.
പ്ലാന്റിന്റെ രൂപവും പേരും മുഴുവന്‍ മാറ്റി എം.ആര്‍ എഫ് കേന്ദ്രമാക്കാനായിരുന്നു ഏപ്രില്‍ മാസത്തി ല്‍ തയാറാക്കിയ പദ്ധതി. എന്നാല്‍ ഇതിനെതിരെയും പ്രാദേശിക സി.പി.എം നേതൃത്വത്തിലുള്ള കര്‍മസമിതി രംഗത്ത് വന്നതോടെ പ്രവര്‍ത്തനം നടത്താന്‍ കഴിയാതെ നാദാപുരത്തെ മാലിന്യ പ്രശ്‌നം രൂക്ഷമാവുകയാണ്. ടൗണിലെ മാലിന്യങ്ങള്‍ നിറവിന്റെ സഹായത്തോടെ നീക്കം ചെയ്താണ് നേരത്തെ താല്‍ക്കാലിക പരിഹാരം കണ്ടെത്തിയത്. എന്നാല്‍ കാലവര്‍ഷം ആരംഭിച്ചതോടെ ടൗണുകളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ആരോഗ്യ ഭീഷണി ഉയര്‍ത്തുകയാണ്. പ്രശ്‌ന പരിഹാരം കാണാതെയുള്ള രാഷ്ട്രീയ വടംവലിയില്‍ പൊതുജനത്തിന്റെ ആരോഗ്യ സുരക്ഷയാണ് ഭീഷണിയിലാകുന്നത്. അടഞ്ഞു കിടക്കുന്ന മാലിന്യ പ്ലാന്റിലെ നിലവിലെ മാലിന്യങ്ങള്‍ നീക്കാന്‍ 13 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ഫണ്ടുപയോഗിച്ച് അവിടം നവീകരിച്ചാല്‍ ആശങ്കയില്ലാത്ത വിധം എം.ആര്‍.എഫ് സംവിധാനം ഒരുക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് എം.കെ സഫീറ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  6 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  19 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago