HOME
DETAILS

പൊതുകിണറിലെ മാലിന്യം നീക്കാന്‍ തയാറാകാതെ ആരോഗ്യവകുപ്പ്

  
backup
May 31 2018 | 03:05 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b5%80%e0%b4%95

 

തിരുവമ്പാടി: പാമ്പിഴഞ്ഞപാറയിലെ മലിനമായ പഞ്ചായത്ത് പൊതുകിണര്‍ ശുചീകരിക്കാന്‍ ആരോഗ്യവകുപ്പ് തയാറാകുന്നില്ല. കഴിഞ്ഞമാസം ലഭിച്ച വെള്ളത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നിട്ടും തുടര്‍നടപടികളില്ലാതെ ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണ്. പരിശോധനാ ഫലം പ്രകാരം വെള്ളത്തിന്റെ പി.എച്ച് മൂല്യം വളരെ കുറവാണ്. ഇതു ശരിപ്പെടുത്താന്‍ നീറ്റുകക്കയും ബ്ലീച്ചിങ് പൗഡറും ചേര്‍ത്ത് ശുദ്ധിയാക്കണമെന്നു പരിശോധന നടത്തിയ മലാപ്പറമ്പിലെ റീജ്യനല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഇതുസംബന്ധമായ നടപടികള്‍ കൈക്കൊള്ളാന്‍ ആരോഗ്യവകുപ്പ് ഇതുവരെ തയാറായിട്ടില്ല. ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതൊഴിച്ചാല്‍ തങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. മുപ്പതു വര്‍ഷത്തിലധികം പഴക്കമുള്ള കിണറ്റില്‍ പൊടുന്നനെ വന്ന നിറംമാറ്റമാണ് ആശങ്കയുയര്‍ത്തുന്നത്. മൂന്നുമാസമായി കിണര്‍വെള്ളം മലിനമായതിനാല്‍ പ്രദേശത്തുകാര്‍ കുടിവെള്ളത്തിനു പ്രയാസമനുഭവിക്കുകയാണ്.
അതേസമയം ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നയങ്ങള്‍ക്കെതിരേ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. എത്രയും പെട്ടെന്ന് കിണറ്റിലെ മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തി പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു മുസ്‌ലിം ലീഗ് കമ്മിറ്റി അറിയിച്ചു. അബ്ദുല്ല ഫൈസി അധ്യക്ഷനായി. മുസ്തഫ കമാല്‍ ഉദ്ഘാടനം ചെയ്തു. അറഫി കാട്ടിപ്പരുത്തി, അബ്ദു ഹാജി വില്ലന്‍ സംസാരിച്ചു. അതേസമയം മാലിന്യനീക്കത്തിനായി നടപടികളെടുക്കുന്നുണ്ടെന്നും പഞ്ചായത്തില്‍ ഫണ്ടില്ലാത്തതാണ് പ്രശ്‌നമെന്നും വാര്‍ഡ് മെംബര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  26 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  40 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago