കുന്ദമംഗലത്തെ ബസ് സ്റ്റാന്‍ഡുകള്‍ക്ക് ഇനി പുതിയമുഖം
കുന്ദമംഗലം: കുന്ദമംഗലത്തെ ബസ് സ്റ്റാന്‍ഡുകളുടെ നവീകരണ പ്രവൃത്തി ആരംഭിച്ചു. ഇരു ബസ് സ്റ്റാന്‍ഡുകളും സ്വകാര്യ കമ്പനിക്ക് പരസ്യം ചെയ്യാന്‍ സ്ഥലം നല്‍കിയാണ് നവീകരണം നടത്തുന്നത്. ഇവിടെ റോഡിനോട് ചേര്‍ന്ന് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കും. ബസ് സ്റ്റാന്‍ഡിന്റെ വരാന്ത ടൈല്‍ പാകി നവീകരിക്കും ബസ് സ്റ്റാന്‍ഡിന്റെ തൂണുകള്‍ എ.സി.പി ചെയ്ത് മനോഹരമാക്കും. ഓട്ടോ സ്റ്റാന്‍ഡിന് സമീപവും ബസ് കയറുന്ന ഭാഗത്തും കൈവരികള്‍ സ്ഥാപിച്ച് ലൈറ്റുകള്‍ വയ്ക്കും.
ഏഴു വര്‍ഷത്തേക്കാണ് സ്റ്റാന്റുകള്‍ സ്വകാര്യ സ്ഥാപനത്തിന് വിട്ടുനല്‍കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇനി നടത്തുക കമ്പനിയായിരിക്കും. ഇരു ബസ് സ്റ്റാന്‍ഡുകളിലും മുക്കം ജങ്ഷനിലും സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും. ഇതിലെ വിവരങ്ങള്‍ തത്സമയം പൊലിസ് സ്റ്റേഷനില്‍ ലഭിക്കുന്ന രീതിയിലായിരിക്കും സജ്ജീകരിക്കുക.
പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം അധ്യക്ഷനായി. വികസനകാര്യ ചെയര്പെഴ്സന് ലീന വാസുദേവ്, ആരോഗ്യ വിദ്യാഭ്യാസ ചെയര്പെഴ്സന് ടി.കെ സൗദ, പഞ്ചായത്തംഗങ്ങളായ എ.കെ ഷൗക്കത്ത്, എം. ബാബുമോന്, എം.വി ബൈജു, ടി.കെ ഹിതേഷ് കുമാര്‍, അസ്ബിജ സക്കീര്‍ ഹുസൈന്, ടി.കെ സീനത്ത്, സി.വി സംജിത്ത്, ആസിഫ റഷീദ്, ഷൈജ വളപ്പില്‍, ശ്രീബ ഷാജി, സെക്രട്ടറി ആബിദ, ഒളോങ്ങല്‍ ഉസ്സൈന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."