സ്‌കൂളുകള്‍ തുറക്കാറായി; നഗരത്തിലെ സീബ്രാ ലൈന്‍ മാഞ്ഞിട്ട് മാസങ്ങള്‍
കുന്നംകുളം : കാല്‍ നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സീമ്പ്രാ ലൈനെന്ന സുരക്ഷിത വരകള്‍ മാഞ്ഞു പോയിട്ട് ഈ നഗരത്തില്‍ മാസങ്ങള്‍ പിന്നിട്ടു.
അവധി കഴിഞ്ഞ് സ്‌ക്കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെയാണ് നഗരത്തില്‍ ഈ വരകള്‍ക്ക് പ്രാധാന്യമുണ്ടാകാറ്.
പ്രതിദിനം രണ്ടായിരത്തിലേറെ വിദ്യാര്‍ഥികള്‍ സ്റ്റാന്റില്‍ എത്തുന്നുവെന്നാണ് വര്‍ഷങ്ങള്‍ക്ക മുന്‍പേ ലഭിച്ച കണക്ക്. എന്നാല്‍ ഇന്നിത് ഇരട്ടിയിലേറെ വര്‍ധിച്ചിട്ടുണ്ടാകുമെന്നതില്‍ തര്‍ക്കമുണ്ടാകില്ല. നഗരത്തിലും പരിസരത്തുമായി പത്തോളം വിദ്യാലയങ്ങള്‍. പാരലല്‍ കോളജുകള്‍. ട്യൂഷന്‍ സെന്റര്‍ തുടങ്ങി വിദ്യാലയങ്ങളുടേ എണ്ണവും കാര്യമായി വര്‍ധിച്ചിട്ടുണ്ട്. സീമ്പ്രാവരകളുള്ളപ്പോള്‍ പോലും റോഡ് മുറിച്ചു കടക്കാന്‍ സര്‍ക്കസ് കളിക്കേണ്ട നഗരത്തില്‍ ഇതുമില്ലെങ്കില്‍ യാത്രക്കാരുട ദുരിതം പറയേണ്ടതില്ലല്ലോ.
ഈ വെള്ള വരകള്‍ യഥാര്‍ഥത്തില്‍ വരക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. കാലങ്ങളായി ഈ വരകള്‍ക്കായി പെയിന്റ് വാങ്ങാനുള്ള ബജറ്റ് ഈ വകുപ്പിന് കണ്ടെത്താനാകുന്നില്ല. കഴിഞ്ഞ വര്‍ഷം പൊതു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പെയിന്റ് വാങ്ങിയാണ് സീമ്പ്രാലെയിന്‍ വരച്ചെടുത്തത്.തൃശൂര്‍ കുന്നംകുളം റോഡില്‍ നിര്‍മാണം കഴിഞ്ഞ് ബാക്കി വന്ന തുകക്ക് നിലവിലുണ്ടായിരുന്ന റോഡ് പിന്നെയും കുത്തിപൊളിച്ച് ടാറ് ചെയ്‌തെടുത്ത് വിവാദത്തിലായ വകുപ്പാണ് നഗരത്തില്‍ സാമ്പ്രാലയിന്‍ വരച്ചെടുക്കാന്‍ പണമില്ലെന്ന് പറയുന്നത്.
പുതിയ ഗതാഗത പരിശ്്ക്കാരം നിലിവില്‍ വന്നതോടെ ബസ്റ്റാന്റിന് മുന്നില്‍ ഓട്ടോറിക്ഷകളും ചെറുവണ്ടികളും വട്ടം കറങ്ങുന്നതും കാല്‍നടയാത്രക്കാരെയേറെ പ്രയാസപെടുത്തുന്നു. ബജറ്റില്ലെന്ന പേരില്‍ ഇത് വരച്ചെടുക്കാനോ, അതിനു ശ്രമം നടത്താനോ മുതിരാതിരന്നാല്‍ രാവിലേയും, വൈകുന്നേരവും ബസ്റ്റാന്റ് പരിസരത്ത് വിദ്യാര്‍ഥികളുള്‍പടേയുള്ള യാത്രക്കാര്‍ നെട്ടോട്ടമടുന്ന കാഴ്ച വരും ദിവസങ്ങളില്‍ നിത്യ സംഭവമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."