സി.പി.എമ്മിന്റെ ഭീഷണി വിലപ്പോവില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും: യു.ഡി.എഫ്
ചെര്‍പ്പുളശ്ശേരി: നഗരസഭാ ഭരണ സമിതിക്കെതിരെയും വൈസ് ചെയര്‍മാനെതിരെയും കഴിഞ്ഞ ദിവസം സി.പി.എം ആരോപിച്ചത് തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും മുപ്പത്തഞ്ചു വര്‍ഷമായി ഭരിച്ചിരുന്ന പഞ്ചായത്ത് നഷ്ടപ്പെട്ടതിലും നഗരസഭയിലെ മുഴുവന്‍ ഡിവിഷനുകളിലും വികസനം നടത്തിയതിലുള്ള അസഹിഷ്ണുതയിലും നിന്നാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉടലെടുക്കുന്നതെന്നും യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രാജ്യത്ത് നിലവിലുള്ള ഏത് നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും നിയമപരമായി നേരിടാന്‍ തയ്യാറാണെന്നും നേതാക്കള്‍ അറിയിച്ചു.കഴിഞ്ഞ കാലത്തെ എല്‍ .എ ഡി .എഫ് ഭരണസമയത്ത് നടത്തിയ പല അഴിമതികളും അങ്ങാടിപ്പാട്ടാണെന്ന് വൈസ് ചെയര്‍മാന്‍ കെ.കെ.എ.അസീസ് പറഞ്ഞു.
കേരളത്തിലെ ഒന്നാം ഗണത്തില്‍ പെടുന്ന നഗരസഭയാണ് ചെര്‍പ്പുളശ്ശേരി എന്നത് കേരളം ഭരിക്കുന്ന എല്‍ .ഡി .എഫ് സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയതാണെന്ന് പ്രാദേശിക നേതാക്കള്‍ മനസ്സിലാക്കണമെന്നും നേതാക്കള്‍ അറിയിച്ചു.പി .പി .വിനോദ്കുമാര്‍, സി.എ.ബക്കര്‍ ,രാംകുമാര്‍, കെ.എം.ഇസ്ഹാഖ് ,മീരാന്‍ നൗഫല്‍, ഇഖ്ബാല്‍ ദുറാനി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."