ഒറ്റപ്പാലം നഗരസഭാ കോഴ വിവാദം: ചെയര്‍മാന്‍ രാജിവെക്കണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍
ഒറ്റപ്പാലം: നഗരസഭ കോഴ വിവാദം. ചെയര്‍മാന്‍ രാജിവെക്കണമെന്ന് യു.ഡി.എഫ് അംഗങ്ങള്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ക്ലിപ്പിംഗ് ഫോണ്‍ സംഭാഷണങ്ങളും നഗരസഭയിലെ അഴിമതി സംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും കൗണ്‍സില്‍ യോഗത്തിന്റെ പൊതുവികാരം മാനിച്ച് വ്യക്തമായ അന്വേഷണത്തിന് ഉത്തരവിടാന്‍ ചെയര്‍മാന്‍ തയ്യാറായിട്ടില്ലെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. നഗരസഭയില്‍ മുന്‍ സെക്രട്ടറി ചാര്‍ജെടുത്ത 2017 ജൂലൈ ഒന്നുമുതല്‍ റിലിവ് ചെയ്ത2018 മെയ് 17 വരെ നല്‍കിയ കെട്ടിട പെര്‍മിറ്റുകള്‍,ഒക്യുപന്‍സികളും കൈകാര്യം ചെയ്ത കോടതി ഇടപാടുകളടക്കം മുഴുവന്‍ അന്വേഷിക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
നഗരസഭയിലെ ഇരുപതോളം കെട്ടിടങ്ങളില്‍ അവിഹിത ഇടപാടുകള്‍ക്ക് ചെയര്‍മാന്‍ ഉള്‍പ്പെടെ സിപിഎം കൗണ്‍സിലര്‍മാര്‍ക്ക് പങ്കുള്ളതായും സിപിഎം നേതാക്കളും,അവരുടെ മക്കളും വന്‍ ഫ്‌ലാറ്റുകളില്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്തിട്ടുണ്ടെന്നും, നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ അന്വേഷണ ഏജന്‍സിക്കു മുന്‍പാകെ തെളിവുകള്‍ ഹാജരാക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.
നഗരസഭയിലെ പല കേസുകളിലും വാദിക്കും പ്രതിക്കും വേണ്ടി ബിനാമി വക്കീലന്മാരെ വെച്ച് വാദിപ്പിച്ച് ഒത്തുകളിച്ച് നഗരസഭക്ക് കിട്ടേണ്ട ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയതും നഗരസഭയുടെ സീനിയറായ പല വക്കീലന്മാര്‍ ഉണ്ടായിട്ടും പുറത്തുനിന്നു വക്കീലന്മാരെ നിയമിച്ച തായും, ചെയര്‍മാന്‍ ഇതിനെല്ലാം മൗനാനുവാദം നല്‍കിയതായും യു.ഡി.എഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. തെറ്റും അഴിമതിയും ചൂണ്ടിക്കാട്ടിയാല്‍ ക്രിമിനലുകളെ കൂട്ടുപിടിച്ച് അവരെ ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് സി.പി.എം ഭരണപക്ഷം നടത്തുന്നതെന്നും, എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിച്ച ഇല്ലായ്മചെയ്യാനുള്ള ശ്രമത്തെ പൊതുജനത്തെ അണിനിരത്തി നേരിടുമെന്നും യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.
മുന്‍ സെക്രട്ടറിയുടെ കാലത്ത് ഒരു താല്‍ക്കാലിക ജീവനക്കാരനും ചേര്‍ന്ന് നടത്തിയ അഴിമതിയില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ ഏതാനും കൗണ്‍സിലര്‍മാര്‍ക്ക് കൂടി വ്യക്തമായ പങ്കുണ്ടെന്നും ഭരണപക്ഷത്തിന്റെ പിന്തുണയില്ലാതെ രണ്ടുപേര്‍ക്ക് മാത്രം ഇത്രയും വലിയ അഴിമതി നടത്താന്‍ കഴിയില്ലെന്നും അതിനാല്‍ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അംഗങ്ങള്‍ പറഞ്ഞു.
ഇതിന് തയാറായില്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാരായ സത്യന്‍ പെരുമ്പറക്കോട്, പി എം എ ജലീല്‍, മനോജ് സ്റ്റീഫന്‍, ടി ഫായിസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 28ന് നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് കോഴ വിവാദം അരങ്ങേറിയത്. ഒറ്റപ്പാലം നഗരസഭയില്‍ നിന്നും റിലിവ് ചെയ്ത സെക്രട്ടറി യുടെ അടുത്ത വിശ്വസ്തനായി ക്രമക്കേടുകള്‍ക്ക് തയ്യാറാവുന്നതും, അനധികൃതമായി കെട്ടിടനിര്‍മ്മാണ അനുമതിക്കായി 5 ലക്ഷം രൂപ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യവും, ഫോണ്‍കോളുകളും നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബി ശശി കുമാര്‍ തെളിവുകളായി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഹാജരാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അനീഷി നെ താല്‍സാലിക തസ്തികയില്‍ നിന്നും നഗരസഭ ചെയര്‍മാന്‍ എന്‍.എം നാരായണന്‍ നമ്പൂതിരി ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."