കുടിവെളള പദ്ധതിയുടെ ചുറ്റുമതില്‍ തകര്‍ത്തത് ബാങ്ക് ഭരണസമിതിയുടെ ഗുണ്ടായിസം: യു.ഡി.എഫ്
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ കുടിവെളള ശുദ്ധീകരണ പ്ലാന്റിന്റെ സുരക്ഷാ ചുറ്റുമതില്‍ തകര്‍ത്ത സംഭവം കുമരംപുത്തൂര്‍ സര്‍വിസ് ബാങ്ക് ഭരണസമിതിയുടെ ഗുണ്ടായിസമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. നിയമപരമായി നേരിടേണ്ടതിന് പകരം ഭരണ സ്വാധീനമുപയോഗിച്ച് ബാങ്ക് ഭരണ സമിതി നടത്തുന്നത് ധിക്കാരപരമാണ്. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയ 30 സെന്റ് സ്ഥലമാണിത്. സ്ഥലം കൈമാറുമ്പോഴുളള കരാര്‍ പ്രകാരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില സ്ഥലത്തിന് നല്‍കാന്‍ ഗ്രാമപഞ്ചായത്ത് തയ്യാറായിരുന്നതായും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലക്ക് ഭൂമി നല്‍കില്ലെന്ന നിലപാടാണ് ബാങ്ക് സ്വീകരിച്ചത്. പൊതു മുതല്‍ നശിപ്പിച്ചത് ന്യായീകരിക്കാനാവില്ല. ഗ്രാമപഞ്ചായത്ത് ഭരണ സമിതി നിയമപരമായി മുന്നോട്ടുപോവുമ്പോള്‍, ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജനകീയ സമരത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
നിരവധി ഭരണ സമിതികള്‍ ഇതിന് മുമ്പ് സര്‍വ്വീസ് ബാങ്ക് ഭരിച്ചിട്ടുണ്ടെന്നും, എന്നാല്‍ നിലവിലുളള ഭരണ സമിതി തീരുമാനം രാഷ്ട്രീയ പ്രേരിതമായ പകപോക്കലാണ്. കുടിവെളള ശുദ്ധീകരണ പ്ലാന്റിന്റെ സുരക്ഷാ മതില്‍ തകര്‍ക്കാനുപയോഗിച്ച ജെ.സി.ബിയെയും, നേതൃത്വം നല്‍കിയ വ്യക്തികളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചുറ്റുമതില്‍ പൊളിച്ച് സ്ഥലം കയ്യേറാനുളള ബാങ്ക് ഭരണ സമിതിയുടെ നീക്കത്തിനെതിരെ ഇന്ന് രാവിലെ 10മണിക്ക് പ്രതിഷേധ പ്രകടനവും യോഗവും നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് നേതാക്കളായ പി. മുഹമ്മദാലി അന്‍സാരി, പി.കെ സൂര്യകുമാര്‍, അസീസ് പച്ചീരി, പി.എം നൗഫല്‍ തങ്ങള്‍, കെ.കെ ബഷീര്‍, സഹദ് അരിയൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."