മെഡിക്കല്‍ കോളജിനു സമീപത്തെ കുടിവെള്ള ചോര്‍ച്ച: നടപടിയെടുക്കാതെ ജല അതോറിറ്റി
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ ഡെന്റല്‍ കോളജിന് എതിര്‍വശത്തായി മെയിന്‍ റോഡരികില്‍ ജലവിതരണ കുഴല്‍ പൊട്ടി ശുദ്ധജലം പാഴാകുന്നത് തടയാന്‍ നടപടിയായില്ല.
കൂളിമാട് നിന്നും കോഴിക്കോട് നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന പൈപ്പിലെ ചോര്‍ച്ചയെ തുടര്‍ന്നാണ് കുടിവെള്ളം പാഴാകുന്നത്. പൈപ്പ് പൊട്ടിയ ഭാഗം തറനിരപ്പില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് റോഡിന്റെ അരികുഭിത്തി മുപ്പതടിയോളം ഉയരത്തിലായതിനാല്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ആരുടെയും ശ്രദ്ധയില്‍ പെടുകയില്ല.
മെഡിക്കല്‍ കോളജിന്റെയും കോവൂര്‍ അങ്ങാടിയുടെയും പിന്‍വശത്തായി താഴ്ഭാഗത്തു സ്ഥിതിചെയ്യുന്ന കൃഷ്ണപ്പൊയില് റസിഡന്റ്സ് ഏരിയയിലുള്ള തോടുവഴി കോവൂര്‍ വിഷ്ണുക്ഷേത്രത്തിന് എതിര്‍വശത്തെ കോര്പറേഷന് വക സ്ഥലത്തിനടുത്ത് വച്ച് എം.എല്‍.എ റോഡിലെ ഡ്രെയിനേജ് വഴിയാണ് 24 മണിക്കൂറും ശുദ്ധജലം ഒഴുകിപ്പോകുന്നത്. കൂടാതെ മെഡിക്കല്‍ കോളജ് സി.എച്ച് സെന്ററിന് സമീപത്തും ഷാജീസ് ലബോറട്ടറിക്ക് സമീപത്തും രാവിലെയും രാത്രിയും കുടിവെള്ളം പാഴാകുന്നതായി സമീപവാസികള്‍ ഇതുസംബന്ധിച്ച് മലാപ്പറമ്പിലെ ജല അതോറിറ്റി ഡിവിഷന് ഓഫിസില്‍ നേരിട്ടും ടെലിഫോണ്‍ മുഖാന്തരവും അറിയിച്ചും നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്. കൃഷ്ണപ്പൊയില് റസിഡന്റ് ഏരിയയിലെ നൂറോളം വീടുകളിലെ കിണറുകളില്‍ തറനിരപ്പില്‍ നിന്നും ഒരു മീറ്റര്‍ മാത്രം താഴ്ചയില്‍ മീന മാസമായിട്ടുപോലും ശുദ്ധജലം നിറഞ്ഞുനില്ക്കുന്ന അവസ്ഥയാണ്.
ശുദ്ധജലം പാഴാകുന്നത് സംബന്ധിച്ച് സംസ്ഥാന വിവരാകാശ പ്രവര്‍ത്തക സമിതി അംഗം കെ.പി അബ്ദുല്‍ ലത്തീഫ് തെളിവ് സഹിതം മാര്‍ച്ച് ആദ്യവാരത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കലക്ടര്‍ ജല അതോറിറ്റിക്ക് പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കിയിട്ടും നടപടിയുണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."