നോട്ടീസ് വിവാദം: മാലിന്യ നിര്‍മാര്‍ജന പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം മാറ്റിവച്ചു
ഈരാറ്റുപേട്ട : നഗരസഭയുടെ പൊതു വേദിയില്‍ സ്വാഗത പ്രസംഗം നിര്‍വഹിക്കാന്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനെ ഒഴിവാക്കിയ വിഷയം വിവാദമായതിനെ തുടര്‍ന്ന് ഹൈജനിക് സൂപ്പര്‍ മാര്‍ക്കറ്റിന്റെയും മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകളുടെയും നിര്‍മാണോദ്ഘാടനം മാറ്റിവെച്ചു. നോട്ടീസ് വിവാദമായതിനെ തുടന്ന് പി.സി.ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനകനായ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു.
ഒരു നഗരസഭാ പ്രതിനിധിയുടെ പിതാവിന്റെ മരണം മൂലമാണ് ചടങ്ങ് മാറ്റിവെക്കുന്നതിന് കാരണമായി നഗരസഭാ അധികൃതര്‍ പറയുന്നുണ്ടെങ്കിലും നഗരസഭയുടെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് സി.പി.എം പാര്‍ട്ടിക്കുണ്ടായ അതൃപ്തിയാണ് കാണണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു.
ലോക ബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കുന്ന ഹൈജനിക് മത്സ്യമാര്‍ക്കറ്റിന്റെയും, മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകളുടെയും നിര്‍മാണോദ്ഘാടനമാണ് വിവാദത്തില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ട് 5ന് ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത് ഇന്നലെ രാവിലെയാണ്. ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസില്‍ സ്വാഗത പ്രസംഗകനായി സി.പി.എം പ്രതിനിധിയായ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ.കബീറിന് പകരം ജനപക്ഷം പാര്‍ട്ടിക്കാരനായ ആരോഗ്യകാര്യ സമിതി അധ്യക്ഷന്‍ പി.എച്ച്.ഹസീബിന്റെ പേരാണ് ചേര്‍ത്തിരുന്നത്. ഇത് സി.പി.എം പ്രതിനിധികളെ പ്രകോപിപ്പിച്ചു. വിഷയം വിവാദമാകുകയും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ സി.പി.എം പ്രതിനിധികളും, പ്രവര്‍ത്തകരും തീരുമാനിക്കുകയും ചെയ്തതോടെയാണ് ചടങ്ങ് മാറ്റിവെക്കാന്‍ നഗരസഭ ഭരണകൂടം നിര്‍ബന്ധിതരായത്.
പാര്‍ട്ടിയോട് ആലോചിക്കാതെ വിവിധ കാര്യങ്ങളില്‍ ഇടപെട്ട് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നഗരസഭാ ചെയര്‍മാനെ മാറ്റി പകരം ആളെ കണ്ടെത്തണണെന്ന സി.പി.എമ്മിലെ ഒരു വിഭാഗത്തി്‌ന്റെ ആവശ്യത്തിന് പാര്‍ട്ടിയില്‍ പിന്തുണ ഏറി വരുന്ന സാഹചരര്യത്തിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടയ്ക്കല്‍ മുല്ലൂപ്പാറയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം കയ്യേറിയതിനെതിരെ സ്ഥലം ഉടമ നഗരസഭാ ചെയര്‍മാനെതിരെ പൊലീസിലും, പാര്‍ട്ടി ലോക്കല്‍ കമ്മറ്റിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതി പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഒരു പാര്‍ട്ടി പ്രതിനിധി അറിയിച്ചു. നഗരസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കക്ഷികളുമായി സീറ്റ് ധാരണയുണ്ടാക്കിയ കുറ്റത്തിന് നഗരസഭാ ചെയര്‍മാന്‍ ടി.എം.റഷീദിനെ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത് അടുത്തിടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."