HOME
DETAILS
MAL
കര്‍ശന നടപടികളില്ലെങ്കില്‍ കൊവിഡ് 10.8 ലക്ഷം പേരെ കൊന്നൊടുക്കുമെന്ന് പഠനം
backup
March 27 2020 | 20:03 PM
പാരിസ്: കര്‍ശന നിയന്ത്രണങ്ങളും നടപടികളുമായി മുന്നോട്ടുപോയില്ലെങ്കില്‍ കൊവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം ആഗോളതലത്തില്‍ 10.8 ലക്ഷം പേര് മരിക്കുമെന്ന് പഠനം. ബ്രിട്ടനിലെ ഇംപീരിയല്‍ കോളജ് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്.
ഗവേഷകരുടെ അഭിപ്രായ പ്രകാരം സര്‍ക്കാരുകള്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ലക്ഷക്കണക്കിന് പേരാണ് മരിക്കുക. ക്വാറന്റൈന്, ടെസ്റ്റിങ്, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി പാലിക്കണമെന്നും ഗവേഷകര്‍ പറയുന്നു. ലോകത്ത് ഇതിനകം അഞ്ചു ലക്ഷം പേര്‍ക്ക് രോഗബാധയുണ്ടായി. 22,000 പേര് മരിക്കുകയും ചെയ്തു. മരണനിരക്കും മറ്റും സാമൂഹിക പശ്ചാത്തലത്തെ കൂടി അടിസ്ഥാനപ്പെടുത്തിയാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
കൊവിഡിനെതിരേ ഒരു പ്രതിരോധവും സ്വീകരിച്ചില്ലെങ്കില്‍ 40 ദശലക്ഷം പേരെയെങ്കിലും ഈ വൈറസിന് കൊന്നൊടുക്കാനാകുമെന്നും പഠനം പറയുന്നു.
202 രാജ്യങ്ങളില്‍ നാശനഷ്ടം ഉണ്ടാക്കാനും ഇതിനു കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."